കൊച്ചി- 'ഈശോ' എന്ന പേരില്‍ സിനിമ ഇറക്കാമെന്ന് സംവിധായകന്‍ നാദിര്‍ഷ വിചാരിക്കേണ്ടെന്ന് പി.സി ജോര്‍ജ്. ഈ ചിത്രം തിയേറ്ററുകളില്‍ പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കില്ലെന്നും, പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു.
ക്രിസ്ത്യന്‍ സമൂഹത്തെ അപമാനിക്കണമെന്ന നിര്‍ബന്ധ ബുദ്ധിയോടെ ഇറങ്ങിത്തിരിച്ച കുറച്ച് സിനിമാക്കാര്‍ ഇവിടെയുണ്ടെന്ന് അദ്ദേഹം വിമര്‍ശിച്ചു. മലയാള ചലച്ചിത്രങ്ങളിലെ ഗുണ്ടാ കഥാപാത്രങ്ങളെ എടുത്തുനോക്കുക. മിക്കവരും ക്രിസ്ത്യാനികള്‍ ആയിരിക്കും, അവന്റെ കഴുത്തില്‍ ഒരു കുരിശും കാണും. ഇത് ഇന്നും ഇന്നലെയും തുടങ്ങിയതല്ല. ഇതുമായി ബന്ധപ്പെട്ടുള്ള പരാതികള്‍ കിട്ടികൊണ്ടിരിക്കുകയാണെന്നും പി.സി ജോര്‍ജ് പറഞ്ഞു.