Sorry, you need to enable JavaScript to visit this website.

കേന്ദ്രസര്‍ക്കാര്‍ ഫോണ്‍ ചോര്‍ത്തിയിട്ടില്ലെന്ന് രവിശങ്കര്‍ പ്രസാദ്

ന്യൂദല്‍ഹി- പെഗാസസ് ചാര സോഫ്റ്റ്വെയര്‍ ഉപയോഗിച്ച് കേന്ദ്രസര്‍ക്കാര്‍ ഫോണ്‍ ചോര്‍ത്തിയെന്ന ആരോപണത്തിന് പ്രഥമദൃഷ്ട്യാ തെളിവില്ലെന്ന് മുന്‍ കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ്. സഭയില്‍ പ്രതിഷേധമുണ്ടാക്കി ഇറങ്ങിപോകാന്‍ മാത്രമാണ് പ്രതിപക്ഷ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ബി.ജെ.പി ആസ്ഥാനത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

എല്ല പ്രശ്നങ്ങളും പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്യാന്‍ സര്‍ക്കാര്‍ തയാറായിരുന്നു. എന്നാല്‍ പെഗാസസ് വിഷയത്തില്‍ രാജ്യസഭയിലെ പ്രസ്താവനക്കു ശേഷം കേന്ദ്ര ഐ.ടി മന്ത്രി അശ്വിനി വൈഷ്ണവില്‍നിന്ന് വിശദീകരണം തേടാനുള്ള അവസരം പോലും പ്രതിപക്ഷം മറന്നു. പ്രതിപക്ഷം കേന്ദ്രമന്ത്രിയുടെ പ്രസ്താവന വലിച്ചുകീറുകയാണുണ്ടായതെന്നും അദ്ദേഹം വിമര്‍ശിച്ചു. കേന്ദ്രസര്‍ക്കാര്‍ ഫോണ്‍ കോളുകള്‍ നിരീക്ഷിച്ചിരുവെന്നതിന് പ്രഥമ ദൃഷ്ട്യാ തെളുവുകളുണ്ടോയെന്നും അദ്ദേഹം ചോദിച്ചു.

 

Latest News