സാമ്പത്തിക പ്രതിസന്ധി; കൊല്ലത്ത് ബ്യൂട്ടി പാര്‍ലര്‍ ഉടമ തൂങ്ങിമരിച്ചു

കൊല്ലം- കോവിഡ് പ്രതിസന്ധിയില്‍ ബ്യൂട്ടി പാര്‍ലര്‍ തുറക്കാന്‍ കഴിയാത്തതിനെ തുടര്‍ന്നുണ്ടായ സാമ്പത്തിക ബാധ്യത കാരണം ഉടമ വീട്ടിനുള്ളില്‍ തൂങ്ങിമരിച്ചു. കൊല്ലം മാടന്‍നട ഭരണിക്കാവ് റെസിഡന്‍സി നഗര്‍41 പ്രദീപ് നിവാസില്‍ ബിന്ദു പ്രദീപിനെ(44)യാണ് വീടിന്റെ ഒന്നാംനിലയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. കൊട്ടിയത്ത് മയ്യനാട് റോഡില്‍ വേവ്‌സ് ഓഫ് ബ്യൂട്ടി സലൂണ്‍ എന്ന സ്ഥാപനത്തിന്റെ ഉടമയാണ്. 20 വര്‍ഷത്തിലേറെയായി വീടിനോടു ചേര്‍ന്ന് ബ്യൂട്ടി പാര്‍ലര്‍ നടത്തിയിരുന്ന ബിന്ദു ഒന്നര വര്‍ഷം മുന്‍പാണ് കൊട്ടിയത്ത് കട വാടകയ്‌ക്കെടുത്ത് ബ്യൂട്ടി പാര്‍ലര്‍ തുടങ്ങിയത്. ഏറെക്കഴിയും മുന്‍പേ കോവിഡ് വ്യാപനം കാരണം സ്ഥാപനം അടച്ചിടേണ്ടിവന്നു. ലക്ഷങ്ങള്‍ ചെലവഴിച്ച് ഉന്നതനിലവാരത്തില്‍ ആരംഭിച്ച സ്ഥാപനം, അടച്ചിടല്‍ നീണ്ടതോടെ വലിയ ബാധ്യതയായിമാറി. കിട്ടാനുള്ള തുകകളും മുടങ്ങി. വായ്പകളുടെ അടവ് മുടങ്ങിയതോടെ സാമ്പത്തികബാധ്യത ക്രമാതീതമായി ഉയര്‍ന്നു.
 

Latest News