മന്ത്രി മുഹമ്മദ് റിയാസിന് എതിരായ വാർത്ത ഷെയർ ചെയ്ത പോലീസുകാരന് സസ്‌പെൻഷൻ

കോഴിക്കോട്-പൊതുമരാമത്ത് മന്ത്രി പി.എ മുഹമ്മദ് റിയാസിനെതിരെ ഓൺലൈൻ മാധ്യമത്തിൽ വന്ന വാർത്ത പോലീസുകാരുടെ വാട്‌സാപ്പ് ഗ്രൂപ്പിൽ ഷെയർ ചെയ്ത എസ്.ഐക്ക് സസ്‌പെൻഷൻ. ബേപ്പൂർ സ്റ്റേഷനിലെ എസ്.ഐ പി ഹരീഷ് ബാബുവിന് എതിരെയാണ് നടപടി. ബേപ്പൂർ സ്റ്റേഷനിലെ പോലീസുകാരുടെ ഗ്രൂപ്പിലാണ് വാർത്ത ഷെയർ ചെയ്തത്. മക്കൾ ഓൺലൈൻ ക്ലാസിനിടെ അബദ്ധത്തിൽ ഷെയർ ചെയ്തതാണ് എന്ന എസ്.ഐയുടെ വിശദീകരണം തള്ളിയാണ് നടപടി.
 

Latest News