Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ലോകത്ത് ഏറ്റവും ബുദ്ധിമതിയായ കുട്ടി  അമേരിക്കയിലെ ഇന്ത്യന്‍ വംശജ 11 കാരി നതാഷ പേരി 

വാഷിംഗ്ടണ്‍- ലോകത്തിലെ ഏറ്റവും ബുദ്ധിമതിയായ പെണ്‍കുട്ടിയെന്ന പദവി ഇന്ത്യന്‍ അമേരിക്കന്‍ വംശജയായ 11 കാരിക്ക്. എസ്എടി എസിടി  പരീക്ഷകളുടെ അടിസ്ഥാനത്തില്‍ അമേരിക്കയിലെ മികച്ച സര്‍വകലാശാലയാണ് ഏറ്റവും ബുദ്ധിമതിയായ പെണ്‍കുട്ടിയായി നതാഷ പേരിയെ തെരഞ്ഞെടുത്തിരിക്കുന്നത്. ഒരു വിദ്യാര്‍ത്ഥിയെ പ്രവേശനത്തിന് പല കോളേജുകളും ഇന്ന് ഉപയോഗിക്കുന്ന മാനദണ്ഡമാണ് സ്‌കോളാസ്റ്റിക് അസസ്‌മെന്റ് ടെസ്റ്റ്, അമേരിക്കന്‍ കോളേജ് ടെസ്റ്റിംഗ് എന്നിവ. ചില സാഹചര്യത്തില്‍ കമ്പനികളും എന്‍ജിഓകളും അടക്കം ഈ പരീക്ഷയുടെ മാര്‍ക്കും പരിഗണിക്കാറുണ്ട്. എല്ലാ കോളേജുകളിലും വിദ്യാര്‍ത്ഥികള്‍ എസ്എടി അല്ലെങ്കില്‍ എസിടി എടുത്ത് അവരുടെ സ്‌കോറുകള്‍ അവരുടെ ഭാവി സര്‍വകലാശാലകള്‍ക്ക് സമര്‍പ്പിക്കേണ്ടതുണ്ട്. ഇന്ത്യന്‍ വംശജയായ പെരി ന്യൂജേഴ്‌സിയിലെ തെല്‍മ എല്‍ സാന്‍ഡ്മിയര്‍ എലിമെന്ററി സ്‌കൂളിലെ വിദ്യാര്‍ത്ഥിനിയാണ്. മേല്‍പ്പറഞ്ഞ പരീക്ഷകളില്‍ മിന്നും പ്രകടനമാണ് പെരി നടത്തിയിരിക്കുന്നത്.
ജോണ്‍സ് ഹോപ്കിന്‍സ് സെന്റര്‍ ഫോര്‍ ടാലന്റഡ് യൂത്ത് ടാലന്റ് സെര്‍ച്ചിന്റെ ഭാഗമായി എടുത്ത എസ്എടി, എസിടി, സമാനമായ മൂല്യനിര്‍ണ്ണയങ്ങളിലോ അസാധാരണ പ്രകടനത്തിന് ആദരിക്കപ്പെട്ടതായി പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.
സെന്റര്‍ ഫോര്‍ ടാലന്റഡ് യൂത്ത് ടാലന്റ് പരീക്ഷയില്‍ 84 രാജ്യങ്ങളില്‍ നിന്നായി 19,000 വിദ്യാര്‍ത്ഥികളാണ് പങ്കെടുത്തത്. വിദ്യാര്‍ത്ഥികളുടെ യഥാര്‍ത്ഥ പഠന ശേഷി മനസ്സിലാക്കുവാന്‍ ഈ പരീക്ഷകള്‍ ഉപകരിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. പരീക്ഷ നടത്തുന്ന സമയത്ത് പെരി  അഞ്ചാം ക്ലാസിലാണ് പഠിച്ചിരുന്നത് എന്നതാണ് ഏറെ ശ്രദ്ധേയമായ കാര്യം. ജോണ്‍സ് ഹോപ്കിന്‍സ് സെന്റര്‍ ഫോര്‍ ടാലന്റഡ് യൂത്ത് ടാലന്റ് സെര്‍ച്ചിന്റെ ഭാഗമായി നടത്തപ്പെടുന്ന പരീക്ഷകളില്‍ 20 ശതമാനത്തില്‍ താഴെ വിദ്യാര്‍ത്ഥികള്‍ മാത്രമാണ് യോഗ്യത നേടാറുള്ളത്.

Latest News