കോവിഡ് മരണങ്ങളുടെ പട്ടിക പഞ്ചായത്ത്  അടിസ്ഥാനത്തിലാക്കും- ആരോഗ്യമന്ത്രി

തിരുവനന്തപുരം-കേരളത്തിലെ കോവിഡ് മരണങ്ങളുടെ പട്ടിക പഞ്ചായത്ത് അടിസ്ഥാനത്തില്‍ ലഭ്യമാക്കുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് നിയമസഭയെ അറിയിച്ചു. 2020 ജൂലൈ മുതല്‍ 21 ജൂലൈ വരെ ഒരു വര്‍ഷത്തെ കോവിഡ് മരണക്കണക്കുകള്‍ പുറത്തുവിടുമെന്ന് മന്ത്രി പറഞ്ഞു.
പരാതികള്‍ പരിഹരിക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടന്നും, വിഷയത്തില്‍ ഡി.എം.ഒ മാര്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. കോവിഡ് മരണം റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ സര്‍ക്കാരിന് ഒരു മറയുമില്ല. മരണം പട്ടികയില്‍പ്പെടുത്തുന്നത് വിട്ടു പോയിട്ടുണ്ടെങ്കില്‍ അതുള്‍പ്പെടുത്തുമെന്നും ആരോഗ്യ മന്ത്രി വ്യക്തമാക്കി. കോവിഡ് മരണ നിരക്ക് പരിശോധിക്കുമെന്ന ആരോഗ്യമന്ത്രിയുടെ പ്രസ്താവന സ്വാഗതം ചെയ്യുന്നതായി പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ പറഞ്ഞു.
 

Latest News