സബ്‌വേ സ്റ്റേഷനില്‍ വെടിവെപ്പ്; പെന്റഗണ്‍ പൂട്ടി

വാഷിങ്ടന്‍- യുഎസ് പ്രതിരോധ വകുപ്പിന്റേയും സൈന്യത്തിന്റേയും ആസ്ഥാനമായ പെന്റഗണിലെ സബ്‌വേ സ്റ്റേഷനില്‍ ചൊവ്വാഴ്ച രാവിലെ വെടിവെപ്പുണ്ടായതിനെ തുടര്‍ന്ന് പെന്റഗണ്‍ അടച്ചുപൂട്ടി. ജീവനക്കാരോടെല്ലാം സുരക്ഷിതമായ ഇടത്തേക്ക് മാറാന്‍ നിര്‍ദേശം നല്‍കി. പെന്റഗണ്‍ സമുച്ചയത്തിന്റെ ഏതാനും മീറ്ററുകള്‍ അകലെയാണ് സംഭവം നടന്ന സ്റ്റേഷന്‍. നിരവധി തവണ വെടിവപ്പുണ്ടായതായും പരിക്കുണ്ടാകാമെന്നും റിപോര്‍ട്ടുണ്ട്. അതീവസുരക്ഷയുള്ള മേഖലയില്‍ സംഭവത്തെ തുടര്‍ന്ന് വന്‍ പോലീസ്, സുരക്ഷാ സന്നാഹങ്ങള്‍ ഒരുക്കി.

Latest News