തമിഴ്‌നാടിനെ വിഭജിക്കാന്‍ നീക്കമില്ലെന്ന് കേന്ദ്രം

ന്യൂദല്‍ഹി- തമിഴ്‌നാട് ഉള്‍പ്പെടെ രാജ്യത്തെ ഒരു സംസ്ഥാനവും വിഭജിക്കാന്‍ പദ്ധതിയില്ലെന്ന് കേന്ദ്രസര്‍ക്കാര്‍. തമിഴ്‌നാട് വിഭജിച്ച് കൊങ്കുനാട് രൂപീകരിക്കുമെന്ന അഭ്യൂഹങ്ങളോട് പ്രതികരിക്കുകയായിരുന്നു. ഡിഎംകെ എം.പി എസ്. രാമലിംഗവും ഐ.ജെ.കെ പാര്‍ട്ടി എം.പി ടി.ആര്‍. പാരിവേന്ദറും ലോക്‌സഭയില്‍ ഉന്നയിച്ച ചോദ്യത്തിനു നല്‍കിയ മറുപടിയിലാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഇക്കാര്യം വ്യക്തമാക്കിയത്.

പുതിയ സംസ്ഥാനം രൂപീകരിക്കാനായി വിവിധ വ്യക്തികളില്‍നിന്നും സംഘടനകളില്‍നിന്നും പലപ്പോഴായി അപേക്ഷകള്‍ ലഭിക്കാറുണ്ടെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായ് പറഞ്ഞു. ഒരു സംസ്ഥാനം പുതുതായി രൂപീകരിക്കുന്നത് സങ്കീര്‍ണത നിറഞ്ഞതാണെന്നും ഫെഡറല്‍ ഭരണസംവിധാനത്തെ നേരിട്ടു ബാധിക്കുന്നതാണെന്നും മന്ത്രി പറഞ്ഞു.

 

 

Latest News