അബ്ദുസ്സമദ് സമദാനിക്ക് ജെ.എന്‍.യുവില്‍നിന്ന് ഡോക്ടറേറ്റ്

ന്യൂദല്‍ഹി- മലപ്പുറം എം.പി അബ്ദുസ്സമദ് സമദാനിക്ക് ദല്‍ഹി ജവാഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയില്‍നിന്ന് ഡോക്ടറേറ്റ്. സര്‍വകലാശാലയിലെ ഫിലോസഫി വകുപ്പില്‍ ഡോ. ആര്‍.പി സിംഗിന്റെ മേല്‍നോട്ടത്തിലായിരുന്നു ഗവേഷണം. ഫാറൂഖ് കോളജില്‍നിന്ന് എം.എ പൂര്‍ത്തിയാക്കിയ സമദാനി കാലിക്കറ്റ് സര്‍വകലാശാലയില്‍നിന്ന് എം.ഫില്ലും നേടി. കോഴിക്കോട് ഗവ. ലോ കോളജില്‍നിന്ന് എല്‍.എല്‍.ബിയും പാസ്സായി. മികച്ച വാഗ്്മിയും എഴുത്തുകാരനുമാണ് സമദാനി. രണ്ടു തവണ രാജ്യസഭാ അംഗവും ഒരു തവണ നിയമസഭാംഗവുമായിരുന്നു.

 

Latest News