റിയാദ് ഗോഡൗണിൽ വൻ അഗ്നിബാധ

റിയാദ് - തലസ്ഥാന നഗരയിലെ ഉമ്മുശുആൽ ഡിസ്ട്രിക്ടിൽ പ്രവർത്തിക്കുന്ന ഗോഡൗണിൽ വൻ അഗ്നിബാധ. തിങ്കളാഴ്ച വൈകീട്ടാണ് സ്ഥാപനത്തിൽ തീ പടർന്നുപിടിച്ചത്. മണിക്കൂറുകൾ നീണ്ട കഠിന ശ്രമങ്ങളിലൂടെ സിവിൽ ഡിഫൻസ് തീയണച്ചു. ആർക്കും പരിക്കില്ല. കഴിഞ്ഞ ദിവസം റിയാദ് അൽറവാബി ഡിസ്ട്രിക്ടിൽ വിദ്യാഭ്യാസ മന്ത്രാലയത്തിനു കീഴിൽ പാഠപുസ്തകങ്ങൾ സൂക്ഷിക്കുന്ന ഗോഡൗണിലും അഗ്നിബാധയുണ്ടായിരുന്നു.
 

Latest News