തനിമ ജിദ്ദ ഓണ്‍ലൈന്‍ വിജ്ഞാന മത്സരം; മുഹമ്മദ് സാമിക്ക് ഒന്നാംസ്ഥാനം

മുഹമ്മദ് സാമി, ബാലകൃഷ്ണന്‍, ഷീബ ജോജന്‍
ബിനി രാകേഷ്, അസ്‌ന നൗഫല്‍, രജി രാമചന്ദ്രന്‍

ജിദ്ദ- ജൂണ്‍ 19 വായന ദിനത്തോടനുബന്ധിച്ച് തനിമ ജിദ്ദ നോര്‍ത്ത്  ജിദ്ദയിലെ മലയാളി സമൂഹത്തിനായി നടത്തിയ  ഓണ്‍ലൈന്‍ വിജ്ഞാന മത്സര ഫലം പ്രഖ്യാപിച്ചു. മുഹമ്മദ് സാമി അമ്മാംവീട്ടില്‍ ഒന്നാം സ്ഥാനവും തൃക്കുളം പാലത്തിങ്ങല്‍  സ്വദേശി ബാലകൃഷ്ണന്‍ രണ്ടാം സ്ഥാനവും ഷീബ ജോജന്‍ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
ബിനി രാകേഷ്, അസ്‌ന നൗഫല്‍, രജി രാമചന്ദ്രന്‍ എന്നിവര്‍ പ്രോത്സാഹന സമ്മാനത്തിന് അര്‍ഹരായി.  വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ പ്രത്യേകം സംഘടിപ്പിക്കുന്ന പരിപാടിയില്‍ വിതരണം ചെയ്യുമെന്ന് പ്രശ്‌നോത്തരി കോര്‍ഡിനേറ്റര്‍ മുഹമ്മദ് അലി പട്ടാമ്പി അറിയിച്ചു.

https://www.malayalamnewsdaily.com/sites/default/files/2021/08/03/vayana2.jpg

ബിനി രാകേഷ്, അസ്‌ന നൗഫല്‍, രജി രാമചന്ദ്രന്‍

Latest News