Sorry, you need to enable JavaScript to visit this website.

എല്ലാ ദിവസവും കടകള്‍ തുറക്കാം, വാരാന്ത്യ ലോക്ക്ഡൗണ്‍  ഞായറാഴ്ച മാത്രം; ലോക്ക്ഡൗണ്‍ ഇളവില്‍ ഇന്ന് തീരുമാനം 

തിരുവനന്തപുരം- ലോക്ഡൗണ്‍ ഇളവില്‍ ചീഫ് സെക്രട്ടറി തലശുപാര്‍ശകള്‍ ഇന്ന് മുഖ്യമന്ത്രിയുടെ പരിഗണനയ്ക്ക് വരും. വാരാന്ത്യ ലോക് ഡൗണ്‍ ഞായറാഴ്ച്ച മാത്രമായി പരിമിതപ്പെടുത്താനും ആഴ്ചയില്‍ ആറ് ദിവസം എല്ലാ കടകളും തുറക്കാന്‍ അനുമതി നല്‍കണം തുടങ്ങിയവയാണ് പ്രധാന ശുപാര്‍ശകള്‍. ഇന്ന് ചേരുന്ന കോവിഡ് അവലോകന യോഗം ഇത് പരിഗണിക്കും. കടകള്‍ തുറക്കുന്ന സമയവും ഇന്ന് തീരുമാനിക്കും. ടിപിആര്‍ മാനദണ്ഡങ്ങളില്‍ മാറ്റം വരുത്തി പകരം രോഗികളുടെ എണ്ണം നോക്കിയുള്ള നിയന്ത്രണങ്ങള്‍ കൊണ്ടുവരും. രോഗികള്‍ കൂടുതലുള്ള പ്രദേശങ്ങള്‍ കണ്ടയിന്‍മെന്റ് സോണുകളായി തിരിച്ച് അടച്ചിടല്‍ നടപ്പാക്കും. പ്രതിദിനം രണ്ട് ലക്ഷം പരിശോധനകള്‍ നടത്തണമെന്നും ശുപാര്‍ശയില്‍ പറയുന്നു.
ടിപിആര്‍ അടിസ്ഥാനത്തിലുള്ള കോവിഡ് നിയന്ത്രണങ്ങളില്‍ മാറ്റം കൊണ്ട് വരുന്നത് അടക്കമുള്ള വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാനുള്ള അവലോകന യോഗത്തില്‍ നിരവധി ഇളവുകള്‍ പ്രഖ്യാപിച്ചേക്കും. രോഗവ്യാപനം കൂടിയ വാര്‍ഡുകള്‍ മാത്രം അടച്ചുള്ള ബദല്‍ നടപടി ആലോചനയിലുണ്ട്. പത്തില്‍ കൂടുതല്‍ ടിപിആര്‍ ഉള്ള സ്ഥലങ്ങളില്‍ കര്‍ശന നിയന്ത്രണം  വേണമെന്ന കേന്ദ്ര നിര്‍ദ്ദേശവും സര്‍ക്കാര്‍ പരിഗണിക്കുന്നുണ്ട്. നിലവിലെ രീതി മാറ്റി, മൈക്രോ കണ്ടെയ്‌മെന്‍മെന്റ് സോണുകള്‍ കേന്ദ്രീകരിച്ച് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനാവും പ്രധാന നിര്‍ദേശം. ചീഫ് സെക്രട്ടറിതല ശുപാര്‍ശയില്‍ തീരുമാനം ഇന്ന് വൈകുന്നേരം ചേരുന്ന അവലോകന യോഗത്തില്‍ ചര്‍ച്ച ചെയ്യും.
 

Latest News