Sorry, you need to enable JavaScript to visit this website.

ട്രംപിന്റെ ലൈംഗിക കേളികൾ: മെലാനിയയുടെ പ്രസവ ശേഷം നീലചിത്ര നടിക്കൊപ്പം കിടപ്പറ പങ്കിട്ടു

വാഷിങ്ടൺ-  നീലച്ചിത്ര നടിയുമായുള്ള യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ലൈംഗിക ബന്ധം പുറത്തു പറയാതിരിക്കാൻ വൻതുക നടിക്ക് നൽകിയെന്ന റിപ്പോർട്ടിനു പിറകെ ഈ ബന്ധം സ്ഥിരീകരിച്ച് നടിയുടെ വെളിപ്പെടുത്തൽ. ട്രംപിന്റെ ഭാര്യ മെലാനിയയുടെ പ്രസവത്തിനു നാലു മാസത്തിനു ശേഷമാണ് ട്രംപുമായി ലൈംഗിക ബന്ധത്തിലേർപ്പെട്ടതെന്ന് അമേരിക്കൻ പോൺ നടി സ്‌റ്റെഫാനി ക്ലിഫോഡ് പറയുന്നു. ഈ വെളിപ്പെടുത്തൽ ഉൾപ്പെട്ട 2011ലെ നടിയുടെ അഭിമുഖം യുഎസ് സെലിബ്രിറ്റി വാരികയായ ഇൻ ടച്ച് ആണ് കഴിഞ്ഞ ദിവസമാണ് പുനപ്രസിദ്ധീകരിച്ചത്.

ട്രംപിന്റെ ഉടമസ്ഥതയിലുള്ള ലേക് തഹോ ഹോട്ടലിലെ വിഐപി മുറിയിൽ വച്ച് 2006ലാണ് ട്രംപ് താനുമായി ലൈംഗിക ബന്ധത്തിലേർപ്പെട്ടതെന്ന് സ്‌റ്റെഫാനി പറയുന്നു. അക്കാലത്ത് ട്രംപ് അവതരിപ്പിച്ചിരുന്ന റിയാലിറ്റി ഷോയിൽ അവസരം നൽകാമെന്ന് അദ്ദേഹം പലതവണ വാഗ്ദാനം നൽകിയിരുന്നതായും നടി അഭിമുഖത്തിൽ പറയുന്നുണ്ട്. കിടപ്പറയിൽ ഞങ്ങൾ നന്നായി ആസ്വദിച്ചു. ഞാൻ അതീവ സുന്ദരിയാണെന്നും ശ്രദ്ധിക്കപ്പെടേണ്ടവളാണെന്നും അദ്ദേഹം എന്നോട് പറഞ്ഞു. ട്രംപുമായുള്ള സെക്‌സ് നല്ല അനുഭവമായിരുന്നു,' സ്‌റ്റെഫാനി പറയുന്നു. പിന്നീട് പലതവണ ഇരുവരും കിടപ്പറ പങ്കിട്ടിട്ടുണ്ടെന്നും നടി പറയുന്നു

നടിയുടെ വെളിപ്പെടുത്തലിലെ സത്യം വിശദമായി അന്വേഷണം നടത്തി ഉറപ്പിച്ച ശേഷമാണ് അഭിമുഖം പ്രസിദ്ധീകരിച്ചതെന്ന് ഇൻ ടച്ച് പറയുന്നു. സ്‌റ്റെഫാനിയുടെ സുഹൃത്തായ മറ്റൊരു പോൺ നടി ഗ്രെഗ് ഡൂഷ്‌ലെ അവരുടെ മുൻ ഭർത്താവ് മൈക് മോസ്‌നി എന്നിവരോടും ഇതു സംബന്ധിച്ച് അന്വേഷിച്ചു. അഭിമുഖ സമയത്ത് നടത്തിയ നുണപരിശോധനയിലും സ്‌റ്റെഫാനി പറഞ്ഞത് സ്ത്യമാണെന്ന് തെളിഞ്ഞതായും ഇൻ ടച്ച് വ്യക്തമാക്കുന്നു.
 

Latest News