തൃശൂര്‍ - എരുമപ്പെട്ടി പന്നിത്തടത്ത് ബൈക്ക് ടിപ്പര്‍ ലോറിയുമായി ഇടിച്ച് യുവാവ് മരിച്ചു. കടങ്ങോട് അറങ്ങാശ്ശേരി ജോഷിയുടെ മകന്‍ ജിതിന്‍ ജോഷി (24)യാണ് മരിച്ചത്. പന്നിത്തടം അല്‍ അമീന്‍ ആശുപത്രിയ്ക്ക് സമീപം തിങ്കളാഴ്ച ഉച്ചതിരിഞ്ഞ് 2.45 ഓടെ ആയിരുന്നു അപകടം. ജിതിന്‍ കുന്നംകുളത്തു നിന്ന് കടങ്ങോട്ടേയ്ക്ക് ബൈക്കില്‍ വരികയായിരുന്നു. ഈ സമയം പന്നിത്തടത്തു നിന്ന് എതിര്‍ ദിശയില്‍ വരികയായിരുന്ന ടിപ്പര്‍ ലോറി ബൈക്കില്‍ ഇടിച്ചു. ഇടിയുടെ ആഘാതത്തില്‍ ബൈക്ക് വളരെ ദുരത്തേക്ക് തെറിച്ചു. ജിതില്‍ ടിപ്പര്‍ ലോറിയുടെ അടിയില്‍ കുടുങ്ങി. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ജിതിന്‍ ഗള്‍ഫിലായിരുന്നു. നാട്ടില്‍ വന്ന് തിരിച്ച് പോകാന്‍ കഴിഞ്ഞില്ല.
അമ്മ: സജിത സഹോദരി: ജില്‍ഷ നെല്‍സണ്‍






