അടുത്ത മാസം സ്‌കൂള്‍ തുറക്കാന്‍ സാധ്യത, രക്ഷിതാക്കള്‍ക്ക് ജിദ്ദ ഇന്ത്യന്‍ സ്‌കൂള്‍ നിര്‍ദേശം

ജിദ്ദ- സെപ്റ്റംബറില്‍ സാധാരണ ക്ലാസുകള്‍ ആരംഭിക്കാനുള്ള സാധ്യത മുന്‍നിര്‍ത്തി 12 വയസ്സിനു മുകളിലുള്ള വിദ്യാര്‍ഥികളുടെ വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കാന്‍ ജിദ്ദ ഇന്ത്യന്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ രക്ഷിതാക്കള്‍ക്ക് നിര്‍ദേശം നല്‍കി.
രണ്ടു ഡോസ് വാക്‌സിനും സ്വീകരിച്ച വിദ്യാര്‍ഥികള്‍ക്ക് പ്രവേശനം നല്‍കി അടുത്ത മാസം വിദ്യാലയങ്ങള്‍ സാധാരണ പോലെ പ്രവര്‍ത്തിപ്പിച്ചുതുടങ്ങാമെന്ന് സൗദി ആരോഗ്യമന്ത്രാലയും വിദ്യാഭ്യാസ മന്ത്രാലയവും വ്യക്തമാക്കിയിട്ടുണ്ട്. ഇതിനായുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചിട്ടുണ്ട്.
ആറു മുതല്‍ 12 വരെ ക്ലാസുകളില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ അവധിക്കാലത്തുതന്നെ വാക്‌സിന്‍ നല്‍കണമെന്നും എങ്കില്‍ മാത്രമെ മന്ത്രാലയത്തന്റെ അനുമതിക്കനുസൃതമായി കുട്ടികളെ ഓഫ് ലൈന്‍ ക്ലാസില്‍ പങ്കെടുപ്പിക്കാന്‍ കഴിയൂവെന്നും പ്രിന്‍സിപ്പല്‍ ഡോ. മുസഫര്‍ ഹസന്‍ സര്‍ക്കുലറില്‍ ആവശ്യപ്പെട്ടു.

 

Latest News