Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

നിരോധിത രാജ്യങ്ങളില്‍നിന്ന് സൗദിയിലേക്ക് വന്നാല്‍ അഞ്ചുലക്ഷം പിഴ

റിയാദ്- കൊറോണ ബാധ രൂക്ഷമായ 22 രാജ്യങ്ങളില്‍നിന്ന് സൗദിയിലേക്ക് വരുന്നവര്‍ക്ക് വന്‍ തുക പിഴയൊടുക്കേണ്ടിവരും. അഞ്ചു ലക്ഷം റിയാലാണ് പിഴ. ഇന്ത്യയും ഈ രാജ്യങ്ങളുടെ പട്ടികയില്‍ ഉണ്ട്.
ഈ രാജ്യങ്ങളില്‍നിന്ന് സൗദിയിലേക്കുള്ള ബോര്‍ഡിംഗ് പാസ്സ് ലഭിക്കുന്ന സമയത്ത് കഴിഞ്ഞ 14 ദിവസത്തിനിടെ കൊറോണ ബാധിതമായ ഈ രാജ്യങ്ങളില്‍ എവിടെയങ്കിലും ചെലവഴിച്ചിട്ടുണ്ടോ എന്ന കാര്യം വെളിപ്പെടുത്തണം. ഇല്ലെങ്കില്‍ സൗദിയില്‍ ഇറങ്ങുമ്പോള്‍ അഞ്ചുലക്ഷം റിയാല്‍ പിഴ നല്‍കണം. വിമാന കമ്പനിക്കെതിരെയും നടപടിയുണ്ടാകുമെന്ന് പബ്ലിക് പ്രോസിക്യൂഷന്‍ പറഞ്ഞു.

 

Latest News