മുംബൈ - സ്വകാര്യ ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി യുവതിയുടെ കൈയില്‍ നിന്ന് സ്വര്‍ണം തട്ടി. സംഭവവുമായി ബന്ധപ്പെട്ട് 30 വയസ്സുകാരനായ അബ്ദുല്‍ സുഫിയാല്‍ ശൈഖിനെ മാഹിമില്‍നിന്ന് പോലീസ് അറസ്റ്റ് ചെയ്തു.
വ്യായാമ കേന്ദ്രത്തില്‍ വെച്ചാണ് 24 കാരിയായ യുവതിയും സുഫിയാന്‍ ശൈഖും പരിചയപ്പെടുന്നത്. രണ്ടുപേരും പ്രണയത്തിലായി. ഇവര്‍ അടുപ്പത്തിലായിരിക്കുന്ന സമയത്ത് എടുത്ത സ്വകാര്യ ചിത്രങ്ങള്‍ കാണിച്ച് പിന്നീട് യുവതിയെ ഇയാള്‍ ഭീഷണിപ്പെടുത്തുകയായിരുന്നു.
യുവതിയുടെ പക്കല്‍നിന്ന് 120 ഗ്രാം സ്വര്‍ണം തട്ടിയെടുത്തുവെന്ന് പരാതിയില്‍ പറയുന്നു. ഇയാള്‍ നേരത്തെ വിവാഹിതനായിരുന്നുവെന്നും പോലീസ് പറഞ്ഞു.