യുവാവ് തൂങ്ങിമരിച്ച നിലയില്‍; മാനസയുടെ മരണം ദു:ഖിതനാക്കിയെന്നു ആത്മഹത്യാക്കുറിപ്പ്

ചങ്ങരകുളം-മലപ്പുറം ജില്ലയിലെ വളയംകുളത്ത് യുവാവിനെ വീട്ടിനകത്തു തൂങ്ങിമരിച്ച നിലയില്‍ കാണപ്പെട്ടു. തന്റെ മരണത്തില്‍ ആര്‍ക്കും പങ്കില്ലെന്നും മാനസയുടെ മരണം തന്നെ ഏറെ ദു:ഖിതനാക്കിയെന്നും എഴുതിയ
ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തു. ഞായറാഴ്ച ഉച്ചയ്ക്കു ശേഷം മൂന്നു മണിയോടെയാണ് സംഭവം.
വളയംകുളം മനക്കല്‍കുന്നില്‍ താമസിക്കുന്ന പരേതനായ പടിഞ്ഞാറയില്‍ കോരന്‍കുട്ടിയുടെ മകന്‍ വിനീഷി(33)നെയാണ് വീടിന്റെ അടുക്കള ഭാഗത്തായി തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. മാതാവിനോടൊപ്പം തനിച്ചാണ് വിനീഷ് താമസിച്ചിരുന്നത്.  സംഭവസമയത്ത് വിനീഷ് മാത്രമായിരുന്നു വീട്ടിലുണ്ടായിരുന്നത്. മരണവിവരമറിഞ്ഞ പ്രദേശവാസികളാണ് പോലീസിനെ അറിയിച്ചത്. തുടര്‍ന്നു ചങ്ങരകുളം സിഐ ബഷീര്‍ ചിറക്കലിന്റെ നേതൃത്വത്തില്‍ പോലീസ് സ്ഥലത്തെത്തി മൃതദേഹം താഴെയിറക്കി. അവിവാഹിതനാണ്.  മൃതദേഹം  മഞ്ചേരി മെഡിക്കല്‍ കോളജാശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തും.

 

Latest News