പത്തനംതിട്ട-പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ യുവാവിനെ തിരുവല്ല പോലീസ് അറസ്റ്റ് ചെയ്തു. ആനിക്കാട് കൊല്ലകുന്നേല്‍ ജിനു (23) ആണ് അറസ്റ്റിലായത്.
അടൂര്‍ സ്വദേശിയായ പെണ്‍കുട്ടിയെ ഇയാള്‍ തിരുവല്ലയില്‍ വിളിച്ചു വരുത്തി പീഡിപ്പിക്കുകയായിരുന്നു. മൂന്ന് മാസം മുമ്പാണ് സംഭവം നടന്നത്. തുടര്‍ന്നും ജിനു ഇന്‍സ്റ്റാഗ്രാമിലടക്കം ശല്യം ചെയ്തതിനെ തുടര്‍ന്ന് പെണ്‍കുട്ടി പോലീസില്‍ പരാതി നല്‍കുകയായിരന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.






