രാജിവെച്ചില്ലെങ്കില്‍ ശിവന്‍കുട്ടിക്ക് നാണംകെട്ട് പുറത്തുപോകേണ്ടിവരും-കെ.മുരളീധരന്‍

തിരുവനന്തപുരം- നിയമസഭ കയ്യാങ്കളി കേസില്‍ ധാര്‍മികതയില്ലാത്ത പാര്‍ട്ടിയായി സിപിഎം മാറിയെന്ന് കോണ്‍ഗ്രസ് നേതാവ് കെ.മുരളീധരന്‍.

മന്ത്രി കോടതിയുടെ മുന്നില്‍ കൈയ്യും കെട്ടി നില്‍ക്കുമ്പോള്‍ ധാര്‍മികത ബാധകമല്ലേയെന്ന് മുരളീധരന്‍ ചോദിച്ചു. ധാര്‍മികതയുടെ പേരില്‍ മന്ത്രി ശിവന്‍കുട്ടി രാജിവക്കണം. അല്ലെങ്കില്‍ നാണം കെട്ട് പുറത്ത് പോകേണ്ടി വരും. ശിവന്‍കുട്ടിയെ മന്ത്രിസഭയില്‍ എടുത്തത് തന്നെ തെറ്റാണ്. പൊതുവിദ്യാഭ്യാസ വകുപ്പ് നല്‍കിയത് അതിലും വലിയ തെറ്റാണെന്നും  മുരളീധരന്‍ പറഞ്ഞു.

കോ​ട​തി ശി​ക്ഷി​ച്ചാ​ല്‍ ശി​ക്ഷ പ​ല രീ​തി​യി​ലാ​കാം. അ​ത് ജ​ഡ്ജി​യു​ടെ അ​ധി​കാ​ര​മാ​ണ്. പ​ക്ഷേ ര​ണ്ടു വ​ർ​ഷ​ത്തി​ൽ കൂ​ടു​ത​ല്‍ ശി​ക്ഷി​ച്ചാ​ല്‍ എം​എ​ല്‍​എ സ്ഥാ​നം പോ​കും. അ​തി​ല്‍ കു​റ​വാ​ണ് ശി​ക്ഷി​ക്കു​ന്ന​തെ​ങ്കി​ല്‍ മ​ന്ത്രി​സ്ഥാ​നം രാ​ജി​വയ്​ക്കേ​ണ്ടി വ​രു​മ​ല്ലോ എ​ന്നും മു​ര​ളീ​ധ​ര​ന്‍ പ​റ​ഞ്ഞു.

Latest News