കര്‍ണാടകത്തിലേക്ക് പോകാന്‍ ആര്‍.ടി.പി.സി.ആര്‍ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം

ബംഗളൂരു- കേരളം, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളില്‍നിന്ന് കര്‍ണാടകത്തിലേക്ക് വരുന്നവര്‍ക്ക് 72 മണിക്കൂറിനുള്ളിലുള്ള ആര്‍.ടി.പി.സി.ആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി.

ജൂലായ് രണ്ടുമുതല്‍ കേരളത്തില്‍നിന്നു വരുമ്പോള്‍ വാക്‌സിന്‍ ഒരു ഡോസെങ്കിലും എടുത്തവര്‍ക്ക് ആര്‍.ടി.പി.സി.ആര്‍ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമല്ലെന്ന് ഉത്തരവിറക്കിയിരുന്നു. എന്നാല്‍, കേരളത്തിലും മഹാരാഷ്ട്രയിലും കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് ആര്‍.ടി.പി.സി.ആര്‍. നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയത്.

ആരോഗ്യപ്രവര്‍ത്തകര്‍ക്കും രണ്ടുവയസ്സിനുതാഴെയുള്ള കുട്ടികള്‍ക്കും അടിയന്തര ചികിത്സ, മരണം തുടങ്ങിയ ആവശ്യങ്ങള്‍ക്ക് വരുന്നവര്‍ക്കും ആര്‍.ടി.പി.സി.ആര്‍. നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമില്ല.

 

Latest News