തിരുവനന്തപുരം വിമാനത്താവളത്തില്‍  എയര്‍ ഇന്ത്യയുടെ ദമാമിലേക്കുള്ള കാര്‍ഗോ വിമാനം തിരിച്ചിറക്കി

തിരുവനന്തപുരം- തിരുവനന്തപുരം വിമാനത്താവളത്തില്‍ എയര്‍ ഇന്ത്യയുടെ കാര്‍ഗോ വിമാനം തിരിച്ചിറക്കി. ഇന്ന് രാവിലെ 7.55 ന് പുറപ്പെട്ട ദമാം വിമാനമാണ് ഒരു മണിക്കൂര്‍ പറക്കലിന് ശേഷം തിരിച്ചിറക്കിയത്. വിന്‍ഡ് സ്‌ക്രീനില്‍ പൊട്ടല്‍ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് പൈലറ്റ് വിമാനം അടിയന്തരമായി തിരിച്ചിറക്കിയത്. വിമാനവും ജീവനക്കാരും സുരക്ഷിതമാണ്. പ്രശ്‌നം പരിഹരിച്ചതിന് ശേഷം യാത്ര തുടരുമെന്ന് വിമാനത്താവള അധികൃതര്‍ അറിയിച്ചു.
 

Latest News