റിയാദ് - സൗദി വാണിജ്യ കപ്പലിനു നേരെ പൈലറ്റില്ലാ വിമാനം ഉപയോഗിച്ച് ആക്രമണം നടത്താനുള്ള ശ്രമം തകര്‍ത്തതായി സഖ്യസേന അറിയിച്ചു. ചെങ്കടലിന് തെക്ക് കപ്പല്‍ ഗതാഗതത്തിന് ഭീഷണി സൃഷ്ടിക്കുന്നത് ഇറാന്‍ പിന്തുണയോടെ ഹൂത്തികള്‍ തുടരുകയാണ്. ബാബല്‍മന്ദബ് കടലിടുക്ക് വഴി കടന്നുപോകുന്ന കപ്പലുകളുടെ സുരക്ഷയും സ്വതന്ത്ര കപ്പല്‍ ഗതാഗതവും ഉറപ്പുവരുത്താന്‍ സഖ്യസേന നടത്തുന്ന ശ്രമങ്ങള്‍ സഹായകമായതും സഖ്യസേന പറഞ്ഞു.