പതിമൂന്നുകാരിയെ കാമുകനും സുഹൃത്തിനുമൊപ്പം പറഞ്ഞയച്ച അമ്മ അറസ്റ്റില്‍

പത്തനംതിട്ട- പതിമൂന്നുകാരിയെ കാമുകനായ ടിപ്പര്‍ ലോറി ഡ്രൈവര്‍ക്കും സുഹൃത്തിനും സമ്മാനിച്ച മാതാവിനെ ആറന്മുള പോലീസ് അറസ്റ്റ് ചെയ്തു. ആറന്മുള നാല്‍ക്കാലിക്കല്‍ സ്വദേശിയായ ഏഴാം ക്ലാസുകാരിയാണ് പീഡനത്തിന് ഇരയായത്. മാതാവിന്റെ കാമുകനും ടിപ്പര്‍ ലോറി ഡ്രൈവറുമായ ഹരിപ്പാട് സ്വദേശി ബിപിനും ഇയാളുടെ സുഹൃത്തുമാണ് കുട്ടിയെ വീട്ടില്‍ നിന്ന് കൊണ്ടു പോയി
പീഡിപ്പിച്ചത്. ഇക്കഴിഞ്ഞ 28 ന് ഉച്ചക്കാണ്  സംഭവം. വീട്ടിലെത്തിയ ബിപിനുംസുഹൃത്തിനുമൊപ്പം മാതാവ് പെണ്‍കുട്ടിയെ അയക്കുകയായിരുന്നുവെന്ന് പോലീസ് പറയുന്നു. ഐക്കര ജങ്ഷനില്‍ നിന്നാണ് പെണ്‍കുട്ടി പ്രതികളുടെ ബൈക്കില്‍ കയറിയത്. മൂന്ന് പേരും ഒരേ ബൈക്കില്‍ ആയിരുന്നു.
ചെങ്ങന്നൂര്‍ വരെ ബൈക്കില്‍ പോയ  ശേഷം സുഹൃത്ത് കുട്ടിയെ രണ്ടു ബസുകള്‍ മാറികയറ്റി  കൊണ്ട് പോയി. അവിടെ ഒരു വീട്ടില്‍ വച്ച് പീഡിപ്പിച്ചുവെന്നാണ്മൊഴി. പിറ്റേ ദിവസം ബിപിന്‍ കുട്ടിയെ മടക്കി ആറന്മുളയില്‍ എത്തിക്കുകയുംചെയ്തു. എന്നാല്‍   കുട്ടിയെ കാണാനില്ലെന്ന് കാണിച്ച് മാതാവിന്റെ ഇപ്പോഴത്തെ ഭര്‍ത്താവ് ആറന്മുള പോലീസില്‍ പരാതി നല്‍കിയിരുന്നു. ആറന്മുള മുന്‍ പഞ്ചായത്തംഗം ദീപയുടെ ഇടപെടലിനെ തുടര്‍ന്നായിരുന്നു ഇത്. കുട്ടി തിരിച്ചെത്തിയ വിവരം അറിഞ്ഞ് പോലീസ് വിളിച്ചു വരുത്തി വൈദ്യപരിശോധന
നടത്തിയപ്പോഴാണ് പീഡന വിവരം അറിഞ്ഞത്. കുട്ടിയുടെ മൊഴിയില്‍ നിന്ന് മാതാവിന്റെ പങ്ക് വ്യക്തമായി. തുടര്‍ന്ന് കസ്റ്റഡിയില്‍ എടുത്ത ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തി ഇലന്തൂര്‍ മഹിളാ മന്ദിരത്തിലേക്ക് അയച്ചു.
മാതാവിന്റെ ആദ്യവിവാഹത്തിലുള്ളതാണ് കുട്ടി. രണ്ടാം വിവാഹത്തിലുള്ള ഭര്‍ത്താവിനൊപ്പം താമസിക്കുന്നതിനിടെയാണ് ടിപ്പര്‍ ലോറി െ്രെഡവറായ ബിപിനെ പരിചയപ്പെടുന്നത്. വീട്ടിലെ പതിവു സന്ദര്‍ശകനായ ബിപിന്‍ ഏറെക്കാലമായി വിവാഹ വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചു വരികയായിരുന്നുവെന്നും കുട്ടി പോലീസിനോട് പറഞ്ഞു. അറസ്റ്റ് ചെയ്ത മാതാവിനെ കോടതിയില്‍ ഹാജരാക്കി. മറ്റ് പ്രതികള്‍ക്കായുള്ള അന്വേഷണം പോലീസ് ആരംഭിച്ചു.
    

 

Latest News