Sorry, you need to enable JavaScript to visit this website.

കോവിഡ്:  ലോകത്ത് കൂടുതല്‍ മരണം അമേരിക്കയില്‍

ന്യൂയോര്‍ക്ക്- ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം പത്തൊന്‍പത് കോടി എഴുപത്തിമൂന്ന് ലക്ഷം പിന്നിട്ടു. വേള്‍ഡോമീറ്ററിന്റെ കണക്കുപ്രകാരം മരണസംഖ്യ 4,213,101 ആണ്. രോഗമുക്തി നേടിയവര്‍ 178,489,651 ആണ്. അമേരിക്കയിലാണ് ഏറ്റവും കൂടുതല്‍ കോവിഡ് മരണം റിപ്പോര്‍ട്ട് ചെയ്തത്. 628,468 പേരാണ് യുഎസില്‍ കോവിഡ് ബാധിച്ച് മരിച്ചത്. അമേരിക്കയില്‍ രോഗവ്യാപനം വീണ്ടും രൂക്ഷമാകുകയാണ്. 87,124 പുതിയ കേസുകളാണ് ഇരുപത്തിനാല് മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 35,577,109 ആയി ഉയര്‍ന്നു.
കോവിഡ് മരണത്തില്‍ അമേരിക്കയ്ക്ക് തൊട്ടുപിന്നില്‍ ബ്രസീലാണ്. രാജ്യത്ത് 554,626 പേരാണ് മരിച്ചത്. 19,839,369 രോഗബാധിതരാണ് രാജ്യത്തുള്ളത്. 18,569,991 പേര്‍ രോഗമുക്തി നേടി. ഇന്ത്യയില്‍ കഴിഞ്ഞ ദിവസം 44,673 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. 423,244 പേരാണ് രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചത്. 31,571,295 പേര്‍ക്കാണ് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. 30,736,241 കോടി പേര്‍ രോഗമുക്തി നേടി.

Latest News