Sorry, you need to enable JavaScript to visit this website.

സി.ബി.എസ്.ഇ പ്ലസ്ടു ഫലം പ്രഖ്യാപിച്ചു

ന്യൂദല്‍ഹി- സി.ബി.എസ്.ഇ 12 ാം ക്ലാസ് ഫലം പ്രഖ്യാപിച്ചു. കോവിഡ് മഹാമാരി മൂലം ഇക്കൊലം മെറിറ്റ് ലിസ്റ്റ് ഉണ്ടാവില്ല. അതിനാല്‍ റാങ്ക് ജേതാക്കളുടെ പട്ടിക പ്രസിദ്ധീകരിക്കില്ല.

30:30:40 എന്ന അനുപാതത്തിലാണ് അന്തിമ ഫലം നിര്‍ണയിക്കുക. cbseresults.nic.in എന്ന വെബ്‌സൈറ്റില്‍നിന്ന് ഫലം അറിയാം.

10, 11 ക്ലാസ്സുകളിലെ വാര്‍ഷികഫലവും 12 ലെ യൂണിറ്റ് ടെസ്റ്റ് / മിഡ്‌ടേം / പ്രീ ബോര്‍ഡ് (മോഡല്‍) പരീക്ഷകളിലെ ഫലവുമാണ് പരിഗണിച്ചത്. സ്‌കൂളിന്റെ കഴിഞ്ഞ 3 വര്‍ഷങ്ങളിലെ ഫലവും കണക്കിലെടുത്തു. ഇതില്‍ ഏറ്റവും മികച്ച പ്രകടനം കാഴ്ചവച്ച വര്‍ഷം ഓരോ വിഷയത്തിനും ലഭിച്ച ശരാശരി മാര്‍ക്കിനേക്കാള്‍ + / 5 മാര്‍ക്കിലേറെ വ്യത്യാസം ഈ വര്‍ഷം പാടില്ല. എല്ലാ വിഷയങ്ങള്‍ക്കും കൂടിയുള്ള മൊത്തം മാര്‍ക്കിന്റെ ശരാശരിയിലാകട്ടെ, + / 2 മാര്‍ക്കിലേറെ വ്യത്യാസം പാടില്ല. മാര്‍ക്കിടുന്ന രീതിയില്‍ സ്‌കൂളുകള്‍ തമ്മിലുള്ള വ്യത്യാസം ഫലത്തെ ബാധിക്കാതിരിക്കാനാണിത്.

 

Latest News