കാണാതായ 14കാരന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍; അമ്മ കസ്റ്റഡിയില്‍

കൊല്ലം- കൊട്ടിയത്ത് കാണാതായ 14 വയസുകാരന്‍ ജിത്തു ജോബിന്റെ മൃതദേഹം  കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ അമ്മയെ പോലീസ് കസ്റ്റഡിയിലെടുത്തു. കുണ്ടറ കുരീപ്പള്ളി ജോബ് ഭവനില്‍ ജോബ് ജി.ജോണിന്റെ ഭാര്യ ജയമോളെയാണ് ചാത്തന്നൂര്‍ പോലീസ് കസ്റ്റഡിയിലെടുത്തത്.
കുടുംബ വഴക്കിനെ തുടര്‍ന്ന് കുട്ടിയെ കൊലപ്പെടുത്തുകയായിരുന്നെന്ന് ജയമോള്‍ സമ്മതിച്ചതായി പോലീസ് പറയുന്നു. കനെ കൊലപ്പെടുത്തിയതിന് ശേഷം തീ കൊളുത്തുകയായിരുന്നെന്ന് ഇവര്‍ വെളിപ്പെടുത്തി.
തിങ്കളാഴ്ചയാണ് ജിത്തുവിനെ കാണാതായത്. രാത്രി എട്ടരയോടെ പഠനാവശ്യത്തിനു സ്‌കെയില്‍ വാങ്ങാന്‍ പുറത്തുപോയശേഷം കാണാനില്ലെന്നാണ് വീട്ടുകാര്‍ പോലീസില്‍ നല്‍കിയ പരാതിയില്‍ പറഞ്ഞിരുന്നത്. പത്രങ്ങളില്‍ പരസ്യവും നല്‍കിയിരുന്നു.

 

Latest News