ന്യൂദല്‍ഹി- പ്രതിപക്ഷ നേതാക്കളുടേയും മാധ്യമ, പൗരാവകാശ പ്രവര്‍ത്തകരുടേയും ഫോണുകള്‍ ഇസ്രാഈലി ചാര സോഫ്റ്റ് വെയര്‍ പെഗസസ് ഉപയോഗിച്ച് കേന്ദ്ര സര്‍ക്കാര്‍ ചോര്‍ത്തുകയും നിരീക്ഷിക്കുകയും ചെയ്തത് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി അടുത്തയാഴ്ച പരിഗണിക്കാമെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എന്‍ വി രമണ. പെഗസസ് അന്വേഷണത്തിന് സുപ്രീം കോടതി മേല്‍നോട്ടത്തില്‍ പ്രത്യേക അന്വേഷണ സംഘത്തെ (എസ്.ഐ.ടി) നിയോഗിക്കണമെന്ന് ആവശ്യപ്പെട്ട് ദി ഹിന്ദു മുന്‍ എഡിറ്റര്‍ എന്‍ റാമും പ്രമുഖ മലയാളി മാധ്യമ സംരംഭകനും ഏഷ്യാവില്‍ എഡിറ്ററും ചെന്നൈയിലെ ഏഷ്യന്‍ കോളെജ് ഓഫ് ജേണലിസം മേധാവിയുമായ ശശി കുമാറും സമര്‍പ്പിച്ച ഹര്‍ജി ഉടന്‍ പരിഗണിക്കണമെന്ന അവരുടെ അഭിഭാഷകന്‍ കപില്‍ സിബലിന്റെ അപേക്ഷയ്ക്ക് മറുപടി ആയാണ് ചീഫ് ജസ്റ്റിസ് ഇക്കാര്യ അറിയിച്ചത്. അടുത്തയാഴ്ച പരഗണിക്കാമെന്നും ഇത് തിരക്കുകളെ ആശ്രയിച്ചിരിക്കുമെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.