Sorry, you need to enable JavaScript to visit this website.

കോവിഡ് വ്യാപനം വിലയിരുത്താന്‍ കേന്ദ്രസംഘം ഇന്ന് കേരളത്തില്‍ 

തിരുവനന്തപുരം- കേരളത്തിലെ കോവിഡ് വ്യാപനത്തെ കുറിച്ച് പഠിക്കാന്‍ കേന്ദ്ര സംഘം ഇന്നെത്തും. എന്‍എസ്ഡിസി ഡയറക്ടറുടെ നേതൃത്വത്തിലുള്ള സംഘമാണെത്തുന്നത്. കേരളത്തിലെ ഉയര്‍ന്നതോതിലുള്ള കോവിഡ് വ്യാപനം നിയന്ത്രിക്കുന്നതിനാണ് ആറംഗ വിദഗ്ധസംഘത്തെ നിയോഗിച്ചിട്ടുള്ളത്. രാജ്യത്തെ കോവിഡ് വ്യാപനത്തിന്റെ പകുതിയും കേരളത്തിലാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഈ സാഹചര്യത്തിലാണ് വിദഗ്ദ്ധ സംഘത്തിന്റെ സന്ദര്‍ശനം. നേരത്തെ ചീഫ് സെക്രട്ടറിയുമായി കേന്ദ്ര ആഭ്യന്തര സെക്രട്ടറി സംസാരിച്ചിരുന്നു.
സംസ്ഥാനസര്‍ക്കാരിനെ കോവിഡ് പ്രതിരോധ നടപടികള്‍ സ്വീകരിക്കാന്‍ സഹായിക്കുകയാണ് സംഘം ചെയ്യുകയെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. നാഷണല്‍ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോളിന്റെ (എന്‍സിഡിസി) ഡയറക്ടര്‍ ഡോ. എസ് കെ സിംഗിന്റെ നേതൃത്വത്തിലുള്ളതാണ് സംഘം. രാഗവ്യാപനം കൂടുതലുള്ള ജില്ലകള്‍ കേന്ദ്ര സംഘം സന്ദര്‍ശിക്കും.

Latest News