തലശ്ശേരി-പോക്‌സോ കേസില്‍ റിമാന്റിലായിരുന്ന തലശ്ശേരിയിലെ വ്യവസായ പ്രമുഖന്‍ ഷറാറ ഷര്‍ഫുദ്ദീന് (68) തലശ്ശേരി ഒന്നാം അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി ജഡ്ജ് എ.വി. മൃദുല ഉപാധികളോടെ ജാമ്യം അനുവദിച്ചു. അഭിഭാഷകന്‍ അഡ്വ.കെ. വിശ്വന്‍ മുഖേന സമര്‍പ്പിച്ച ജാമ്യ ഹരജിയില്‍ പ്രോസിക്യൂഷന്റെയും പ്രതിഭാഗത്തിന്റെയും വാദം കേട്ട ശേഷമായിരുന്നു വിധി. പാസ്‌പോര്‍ട്ട് കോടതിയില്‍ ഹാജരാക്കണം. ഇന്ത്യ വിട്ടു പോവാന്‍ അനുവാദമില്ല. ഒരു ലക്ഷം രൂപയുടെ ബോണ്ടും കെട്ടി വെക്കണം. കേസ് നടപടികളില്‍ ഇടപെടാനോ പരാതിക്കാരിയില്‍ സ്വാധീനം ചെലുത്താനോ പാടില്ല. നേരത്തെ രണ്ട് തവണ ഇയാള്‍ക്ക് ജാമ്യം നിഷേധിച്ചിരുന്നു. പതിനഞ്ചുകാരി പെണ്‍കുട്ടിയെ ലൈംഗികമായി ഉപയോഗിക്കാന്‍ ശ്രമിച്ചുവെന്ന കുറ്റത്തിന് ഇക്കഴിഞ്ഞ ജൂണ്‍ 27നാണ് ധര്‍മ്മടം പോലിസ് ഇന്‍സ്പക്ടര്‍ അബ്ദുള്‍ കരിം വീട്ടിലെത്തി ഷര്‍ഫുദ്ദീനെ പിടികൂടിയത്.






