കൊച്ചി- നടിയെ അക്രമിച്ച കേസിൽ കുറ്റപത്രം ചോർന്നെന്ന നടൻ ദിലീപിന്റെ പരാതിയിൽ അന്വേഷണം നടത്താൻ കോടതി ഉത്തരവിട്ടു. അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയാണ് ഇക്കാര്യം ഉത്തരവിട്ടത്. പോലീസാണ് കുറ്റപത്രം ചോർത്തിയതെന്നും ഇത് തന്നെ അപമാനിക്കാൻ വേണ്ടിയാണെന്നും ദിലീപ് പരാതിയിൽ ആരോപണം ഉന്നയിച്ചിരുന്നു. കുറ്റപത്രം മാധ്യമങ്ങൾക്ക് പോലീസ് ഉദ്യോഗസ്ഥർ ചോർത്തി നൽകിയെന്നാണ് ദിലീപിന്റെ ആക്ഷേപം. കുറ്റപത്രം റദ്ദാക്കണമെന്നും ദിലീപ് ആവശ്യപ്പെട്ടിരുന്നു.