തിരുവനന്തപുരം-കാസര്‍കോട് സില്‍വര്‍ലൈന്‍ പാതക്ക് അനുമതി നല്‍കിയിട്ടില്ലെന്ന് കേന്ദ്രം

ന്യൂദല്‍ഹി- കേരള സര്‍ക്കാരിന്റെ അഭിമാന പദ്ധതിയായ തിരുവനന്തപുരം-കാസര്‍കോട് സില്‍വര്‍ലൈന്‍ അതിവേഗ പദ്ധതിക്ക് അന്തിമ അനുമതി നല്‍കിയിട്ടില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍. ഇതു സംബന്ധിച്ചു സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ പ്രോജക്ട് റിപ്പോര്‍ട്ട് റെയില്‍വേ മന്ത്രാലയത്തിന്റെ പരിഗണനയിലാണ്.
63941 കോടി രൂപ ചെലവു കണക്കാക്കുന്ന പദ്ധതിയുടെ നിക്ഷേപത്തിന് മുന്‍പുള്ള പ്രവര്‍ത്തനങ്ങള്‍ക്കു തത്വത്തില്‍ അംഗീകാരം നല്‍കിയിട്ടുണ്ടെങ്കിലും അന്തിമ അനുമതി നല്‍കിയിട്ടില്ലെന്നു തന്നെ കേന്ദ്ര റെയില്‍വേ മന്ത്രി രേഖാമൂലം നല്‍കിയ മറുപടിയില്‍ വ്യക്തമാക്കി. പദ്ധതിയുടെ വിശദ പഠനത്തിനായി അലൈന്‍മെന്റ്, വേണ്ടി വരുന്ന റെയില്‍വേ സ്വകാര്യ ഭൂമി, നിലവിലെ റെയില്‍ പാതയില്‍ വേണ്ടിവരുന്ന ക്രോസിംഗുകള്‍ എന്നിവയുടെ വിശദാംശങ്ങള്‍ കേരള റെയില്‍വേ വികസന കോര്‍പറേഷനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

 

 

Latest News