Sorry, you need to enable JavaScript to visit this website.

പാര്‍ലമെന്റില്‍ ബഹളത്തിനിടെ സുപ്രധാന ബില്ലുകള്‍ പാസ്സാക്കി

ന്യൂദല്‍ഹി- അതിരൂക്ഷ ബഹളത്തിനിടെ സുപ്രധാന ബില്ലുകള്‍ ചര്‍ച്ചയില്ലാതെ കേന്ദ്ര സര്‍ക്കാര്‍ പാര്‍ലമെന്റിന്റെ ഇരുസഭകളിലും പാസാക്കി. പെഗാസസിലും കാര്‍ഷിക വിഷയത്തിലും ഉടക്കി പ്രതിപക്ഷം ഉയര്‍ത്തുന്ന പ്രതിഷേധത്തില്‍ മുങ്ങി രാജ്യസഭയും ലോക്‌സഭയും പലതവണ പിരിഞ്ഞു.
ഇന്‍സോള്‍വന്‍സി ആന്‍ഡ് ബാങ്ക്രപ്‌സി കോഡ് ഭേദഗതി ബില്ല്, സപ്ലിമെന്ററി ഡിമാന്‍ഡ് ഫോര്‍ ഗ്രാന്റ്‌സ് ആന്റ് അപ്രോപ്രിയേഷന്‍ ബില്‍ എന്നിവയാണ് ലോക്‌സഭയില്‍ ബഹളത്തിനിടെ ശബ്ദവോട്ടോടെ പാസാക്കിയത്. പ്രതിഷേധം ഉയര്‍ത്തി നടുത്തളത്തിലിറങ്ങിയ പ്രതിപക്ഷ എം.പിമാര്‍ സ്പീക്കറുടെ ചേംബറിന് നേര്‍ക്കും ഭരണപക്ഷത്തിന് നേര്‍ക്കും കടലാസ് കീറിയെറിയുന്നതിനിടെയാണ് ബില്ലുകള്‍ പാസാക്കിയെടുത്തത്.
പ്രതിഷേധത്തിനിടെ കോണ്‍ഗ്രസ് എം.പി ജസ്ബീര്‍ സിംഗ് ഗില്‍ ബംഗാളില്‍ ബി.ജെ.പിക്കെതിരേ മമത ബാനര്‍ജി ഉയര്‍ത്തിയ ഖേലാ ഹോബേ എന്ന മുദ്രാവാക്യം വിളിച്ചത് ശ്രദ്ധേയമായി. രാജ്യസഭയില്‍ ജുവനൈല്‍ ജസ്റ്റിസ് ഭേഗദതി ബില്ലും പാസാക്കി. അതിരൂക്ഷമായ പ്രതിഷേധ ബഹളത്തില്‍ മുങ്ങി സഭ മൂന്നു മണിക്കു തന്നെ പിരിഞ്ഞു.

 

 

Latest News