മലപ്പുറം- ജില്ലയിൽ വിദേശത്തു നിന്നെത്തിയവർ ഉൾപ്പെടെ 3831 പേർക്കു കൂടി കോവിഡ്. ആരോഗ്യ മേഖലയിൽ പ്രവർത്തിക്കുന്ന ഒരാൾക്ക് ഉൾപ്പെടെ 3831 പേർക്കു കോവിഡ്-19 സ്ഥിരീകരിച്ചതായാണ് ജില്ലാ മെഡിക്കൽ ഓഫീസർ കെ. സക്കീന അറിയിച്ചത്. 12.26 ശതമാനമാണ് ജില്ലയിലെ ഈ ദിവസത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. കഴിഞ്ഞ ദിവസം ഇതു 13.97 ശതമാനമായിരുന്നു. ഇന്നലെ രോഗബാധിതരിൽ 3,679 പേർക്ക് നേരിട്ടുള്ള സമ്പർക്കത്തിലൂടെയും 84 പേർക്കു ഉറവിടമറിയാതെയുമാണ് രോഗബാധയുണ്ടായത്. കൂടാതെ വിദേശത്തു നിന്നു ജില്ലയിലെത്തിയ 28 പേർക്കും ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തിയ 39 പേർക്കും രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. 1,501 പേരാണ് കോവിഡ് ബാധിതരായി ജില്ലയിൽ ഇതുവരെ മരിച്ചത്.
2,557 പേരാണ് ഇന്നലെ ജില്ലയിൽ കോവിഡ് മുക്തരായത്. ഇതോടെ ജില്ലയിൽ രോഗം ഭേദമായി സാധാരണ ജീവിതത്തിലേക്കു മടങ്ങിയെത്തിയവരുടെ എണ്ണം 3,69,778 ആയി. 63,057 പേരാണ് നിരീക്ഷണത്തിൽ കഴിയുന്നത്. 22,886 പേർ വിവിധ കേന്ദ്രങ്ങളിലായി ചികിത്സയിൽ കഴിയുന്നു. കോവിഡ് പ്രത്യേക ചികിത്സാ കേന്ദ്രങ്ങളായ ആശുപത്രികളിൽ 669 പേരും കോവിഡ് ഫസ്റ്റ്ലൈൻ ട്രീറ്റ്മെന്റ് സെന്ററുകളിൽ 411 പേരും 158 പേർ കോവിഡ് സെക്കന്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററുകളിലുമാണ്. തദ്ദേശഭരണ സ്ഥാപനങ്ങൾക്കു കീഴിലുള്ള പ്രത്യേക താമസ കേന്ദ്രങ്ങളായ ഡൊമിസിലിയറി കെയർ സെന്ററുകളിൽ 472 പേരും ശേഷിക്കുന്നവർ വീടുകളിലുമാണ് കഴിയുന്നത്.