Sorry, you need to enable JavaScript to visit this website.

ബിരുദ വിദ്യാര്‍ഥിയുടെ ആത്മഹത്യക്ക് പിന്നില്‍ ഓണ്‍ലൈന്‍ ഗെയിമെന്ന് സംശയം

തിരുവനന്തപുരം- ബിരുദ വിദ്യാര്‍ഥി ചെക്കാലമുക്ക് ജന്നത്തില്‍ ഫിര്‍ദൗസില്‍ ഇമ്രാന്‍ അബ്ദുല്ല(21) വീട്ടിലെ കിടപ്പുമുറിയില്‍ തൂങ്ങി മരിച്ചതിനു പിന്നില്‍ ഓണ്‍ലൈന്‍ ഗെയിമെന്ന് സംശയം. ചൊവ്വാഴ്ച വൈകുന്നേരമാണ് ഇമ്രാനെ വീട്ടിലെ കിടപ്പുമുറിയില്‍ കെട്ടിതൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. ഉടന്‍ തന്നെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. ശ്രീകാര്യം പോലീസ് ഇമ്രാന്റെ മൊബൈല്‍ ഫോണ്‍ പരിശോധിക്കാനായി കൊണ്ടുപോയിട്ടുണ്ട്. മാര്‍ ഇവാനിയോസ് കോളജില്‍ ബി.എ മൂന്നാം വര്‍ഷ ഇംഗ്ലീഷ് സാഹിത്യം പരീക്ഷ എഴുതി ഫലം കാത്തു നില്‍ക്കുന്ന ഇമ്രാന്‍ ജീവനൊടുക്കാന്‍ മറ്റ് കാരണങ്ങള്‍ ഇല്ലെന്ന് ബന്ധുക്കള്‍ പറയുന്നു. നല്ലൊരു ഗായകന്‍ കൂടിയായ ഇമ്രാന്‍ പഠിത്തത്തിലും മിടുക്കനായിരുന്നു. എപ്പോഴും സന്തോഷവാനായിരുന്നെന്ന് സഹപാഠികളും പറയുന്നു. ഇമ്രാന്റെ മരണ കാരണത്തെക്കുറിച്ച് ശ്രീകാര്യം പോലീസിന് വീട്ടുകാരില്‍  നിന്നും വിവരങ്ങള്‍ ശേഖരിക്കാന്‍ കഴിഞ്ഞിട്ടില്ല. ലോക്ക് ഡൗണിനു ശേഷം മുറി പൂട്ടിയിരിക്കുന്ന ശീലം വര്‍ധിച്ച ഇമ്രാന്‍ രാത്രിഭക്ഷണം വിളമ്പി വച്ചാല്‍ പലപ്പോഴും പുലര്‍ച്ചെയാണ് കഴിച്ചിരുന്നത്. നിരന്തരമായ ഓണ്‍ലൈന്‍ ഗെയിം ആണോ ആത്മഹത്യക്കു പ്രേരിപ്പിച്ചത് എന്ന കാര്യം പോലീസ് അന്വേഷിക്കുന്നുണ്ട്.

 

Latest News