ബസില്‍ പെണ്‍കുട്ടിയോട് മോശമായി പെരുമാറി; അഞ്ച് വര്‍ഷം തടവും പിഴയും

കല്‍പറ്റ-ബസ് യാത്രയ്ക്കിടെ പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ഥിനിയോടു മോശമായി പെരുമാറിയ കേസില്‍ പ്രതിക്കു അഞ്ചു വര്‍ഷം തടവും 10,000 രൂപ പിഴയും ശിക്ഷ വിധിച്ചു. മുട്ടില്‍ പരിയാരം മണക്കോടന്‍ അബ്ദുല്‍സലിമിനെയാണ്(56) പോസ്‌കോ കോടതി ജഡ്ജി എം.വി.രാജകുമാര ശിക്ഷിച്ചത്. 2018ലാണ് കേസിനു ആസ്പദമായ സംഭവം. പ്രോസിക്യൂഷനുവേണ്ടി സ്‌പെഷ്യല്‍ പബ്ലിക്  പ്രോസിക്യൂട്ടര്‍ എം.ജി.സിന്ധു ഹാജരായി.

 

Latest News