Sorry, you need to enable JavaScript to visit this website.

പാക്കിസ്ഥാനില്‍ ചൈനീസ് പൗരനു നേരെ വെടിവെപ്പ്

കറാച്ചി- തെക്കന്‍ പാക്കിസ്ഥാനി നഗരമായ കറാച്ചില്‍ ഒരു ചൈനീസ് പൗരനു നേര്‍ക്ക് വെടിവെപ്പ് ആക്രമണമുണ്ടായതായി പോലീസ് അറിയിച്ചു. ബൈക്കിലെത്തിയ മാസ്‌ക് ധരിച്ച രണ്ടു പേരാണ് കാറില്‍ സഞ്ചരിക്കുകയായിരുന്ന രണ്ട് ചൈനീസ് പൗരന്മാര്‍ക്കു നേരെ വെടിയുതിര്‍ത്തത്. കറാച്ചിയിലെ ഒരു ഫാക്ടറിയില്‍ ജോലി ചെയ്യുന്നവരായിരുന്നു ഇവര്‍. ഒരാള്‍ക്ക് കയ്യില്‍ വെടികൊണ്ട് പരിക്കേറ്റു. ആരോഗ്യനില തൃപ്തികരമാണെന്നും സാരമായ പരിക്കില്ലെന്നും പോലീസ് മേധാവി ജാവേദ് അക്ബര്‍ റയിസ് അറിയിച്ചു. ഇത് ഒറ്റപ്പെട്ട സംഭവമാണെന്നും ഇത് ചൈന പരിശോധിച്ച് വരികയാണെന്നും അന്വേഷണം നടക്കുകയാണെന്നും ചൈനീസ് വിദേശകാര്യ മന്ത്രലായം വക്താവ് ഷാവോ ലിജിയന്‍ പ്രതികരിച്ചു.  

വടക്കു പടിഞ്ഞാറന്‍ പാക്കിസ്ഥാനില്‍ ഈയിടെ ചൈനീസ് എഞ്ചിനീയര്‍മാര്‍ സഞ്ചരിച്ച ബസിനു നേര്‍ക്കുണ്ടായ ബോംബാക്രമണത്തില്‍ ഒമ്പത് ചൈനക്കാര്‍ കൊല്ലപ്പെട്ടിരുന്നു. പാക്കസ്ഥാനില്‍ നിരവധി റോഡ്, പാലം, ഡാം അടക്കമുള്ള അടിസ്ഥാനസൗകര്യ വികസന നിര്‍മാണ പദ്ധതികളില്‍ നിരവധി ചൈനീസ് പൗരന്മാര്‍ ജോലി ചെയ്യുന്നുണ്ട്. ചൈനയുടെ സഹായത്തോടെ നടക്കുന്ന പദ്ധതികളാണിവ. ഇവരെ ഉന്നമിട്ട് നടക്കുന്ന അക്രമ സംഭവങ്ങള്‍ പാക്കിസ്ഥാന് പുതിയ തലവേദന ആയിരിക്കുകയാണ്. 
 

Latest News