Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

VIDEO - പോലീസിനെ പേടിയില്ലാത്ത പെണ്‍പിള്ളേരോ കൊച്ചു കേരളത്തില്‍? താരമായി ഗൗരി

കൊല്ലം- പോലീസിനെ പേടിയില്ലാത്ത പതിനെട്ടുകാരിയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ താരം. എസ്.ഐയുടെ മുഖത്തുനോക്കി, അറിയാത്ത കാര്യങ്ങള്‍ പഠിക്കണമെന്നും വഴിയെ പോകുന്നവരുടെ മെക്കിട്ടു കയറുന്നതല്ല ഉത്തരവാദിത്തമെന്നും ഒരു കൊച്ചു പെണ്‍കൊച്ച് പറയുന്നത് കേട്ട് മൂക്കില്‍  വിരല്‍വെക്കുകയാണ് കേരളം. പെണ്‍പിള്ളേര്‍ക്ക് ഇത്ര ശൗര്യമോ..

ചടയമംഗലം സ്വദേശി ഗൗരിനന്ദയാണ് ഈ പെണ്‍കുട്ടി. സാമൂഹ്യ അകലം പാലിക്കാന്‍ സ്ഥലമില്ലാത്ത സ്വകാര്യ ബാങ്കിന് മുന്നില്‍ കൂട്ടംകൂടി നിന്നുവെന്ന പേരില്‍ പോലീസ് പിഴ ചുമത്തിയതോടെയാണ് ഗൗരിനന്ദ പൊട്ടിത്തെറിച്ചത്.

തിങ്കളാഴ്ച രാവിലെ 11 മണിക്ക് ചടയമംഗലത്തെ സ്വകാര്യ ബാങ്കിന് മുന്നിലായിരുന്നു സംഭവം. അമ്മക്കൊപ്പം ആശുപത്രിയില്‍ പോയ ശേഷം എ.ടി.എമ്മില്‍നിന്ന് പണമെടുക്കാന്‍ ബാങ്കിന് മുന്നിലെത്തിയതായിരുന്നു ഗൗരിനന്ദ. തിരിച്ചിറങ്ങിയപ്പോള്‍ പോലീസ് ആളുകള്‍ക്ക് മഞ്ഞ പേപ്പറില്‍ എന്തോ എഴുതി കൊടുക്കുന്നു. ഒരാളോട് കാര്യം തിരക്കിയപ്പോള്‍ സാമൂഹ്യ അകലം പാലിക്കാത്തതിന് പിഴ അടയ്ക്കാനുള്ള പോലീസിന്റെ നോട്ടീസ് കാണിച്ചു. കാര്യം തിരക്കിയപ്പോള്‍ മോശമായ ഭാഷയിലായിരുന്നു പോലീസുകാരന്റെ പ്രതികരണമെന്ന് ഗൗരിനന്ദ പറയുന്നു. ഇതോടെ ഗൗരി ശബ്ദമുയര്‍ത്തി. തര്‍ക്കം അരമണിക്കൂറോളം നീണ്ടു. ആളുകള്‍ തടിച്ചുകൂടി. പെണ്ണല്ലായിരുന്നെങ്കില്‍ പിടിച്ചുതള്ളിയേനെയെന്ന് പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞതോടെ ഗൗരി രോഷാകുലയായി.

പോലീസ് മടങ്ങിയതോടെയാണ് ഗൗരി ശാന്തയായത്. കൃത്യനിര്‍വഹണം തടസപ്പെടുത്തിയെന്ന പേരില്‍ ഗൗരിക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുക്കാന്‍ നീക്കമുണ്ടായി. മാപ്പ് പറഞ്ഞ് തീര്‍ത്തേക്ക് എന്നൊക്കെ പലരും ഉപദേശിച്ചെങ്കിലും നിയമപരമായി നേരിടാനാണ് ഗൗരിയുടെ തീരുമാനം. പ്ലസ് ടു ഫലം കാത്തിരിക്കുകയാണ് ഗൗരിനന്ദ. അച്ഛന്‍ അനില്‍കുമാറിന് കൂലിപ്പണിയാണ്. അമ്മ സ്വകാര്യ സ്ഥാപനത്തില്‍ അക്കൗണ്ടന്റാണ്. പത്താം ക്ലാസ് വിദ്യാര്‍ഥിയായ അനുജനുമുണ്ട്.

പോലീസ് ഉദ്യോഗസ്ഥന്‍ അപമാനിച്ചെന്നും അന്യായമായി പിഴ ചുമത്തിയെന്നും ആരോപിച്ച് ഗൗരി യുവജന കമ്മിഷന് പരാതി നല്‍കി. യുവജന കമ്മിഷന്‍ കൊല്ലം റൂറല്‍ എസ്.പിയോട് വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്.

ബാങ്കിന് മുന്നില്‍ സാമൂഹ്യ അകലം ലംഘിച്ചതിന് അവിടെ നിന്നവര്‍ക്ക് നോട്ടീസ് നല്‍കി. പെണ്‍കുട്ടി മാത്രം നോട്ടീസ് വലിച്ചുകീറി എറിഞ്ഞ് ബഹളം വയ്ക്കുകയായിരുന്നുവെന്നാണ് പോലീസ് ഭാഷ്യം.

 

Latest News