മുംബൈ-പതിമൂന്ന് മാസത്തിനിടെ മൂന്നു തവണയും കോവിഡ് ബാധിച്ച് മുംബൈയിലെ യുവ ഡോക്ടർ. ഇതിൽ കോവിഡ് രണ്ടു തവണയും ബാധിച്ചത് വാക്‌സിൻ എടുത്ത ശേഷം. ഡോ. ശുശ്രുതി ഹലരിക്കാണ് മൂന്നു വട്ടം കോവിഡ് ബാധിച്ചത്. ഇവരുടെ അച്ഛനും അമ്മയും സഹോദരനും ഡോക്ടറാണ്. മുംബൈ വീർ സവർക്കർ ആശുപത്രിയിൽ ഡോക്ടറായ ഇവർക്ക് കഴിഞ്ഞ വർഷം ജൂൺ 17-നാണ് ആദ്യം കോവിഡ് ബാധിച്ചത്. ഇക്കഴിഞ്ഞ മാർച്ച് എട്ടിന് ഇവർ ആദ്യ ഡോസ് കോവിഷീൽഡ് വാക്‌സിൻ സ്വീകരിച്ചു. ഏപ്രിൽ 29ന് കുടുംബം മൊത്തം രണ്ടാം ഡോസ് വാക്‌സിൻ സ്വീകരിച്ചു. എന്നാൽ മെയ് 29ന് ഹലരിക്ക് വീണ്ടുംകോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചു. എന്നാൽ വലിയ ലക്ഷണങ്ങൾ ഒന്നുമില്ലായിരുന്നു. ഇത് ഭേദമായി ജൂലൈ 11ന് വീണ്ടും കുടുംബത്തിന് ഒന്നാകെ കോവിഡ് സ്ഥിരീകരിച്ചു. മൂന്നാം വട്ടം കോവിഡ് ബാധിച്ചത് മുൻ അനുഭവങ്ങളിൽനിന്ന് വ്യത്യസ്തമായിരുന്നു. ഇത്തവണ കൂടുതൽ ലക്ഷണങ്ങളും അസുഖങ്ങളുമുണ്ടായെന്ന് ഹലരി വ്യക്തമാക്കി.