ഏഴുവയസുകാരിയെ ഉപദ്രവിക്കാൻ ശ്രമിച്ച തോട്ടം സൂപ്പർവൈസർ അറസ്റ്റിൽ 

ഇടുക്കി- ഏഴുവയസുകാരിയെ ഉപദ്രവിക്കാൻ ശ്രമിച്ച എസ്റ്റേറ്റ് സൂപ്പർവൈസറെ കട്ടപ്പന പോലീസ് മേപ്പാറയിൽനിന്ന് അറസ്റ്റുചെയ്തു. തേനി സ്വദേശി കറുപ്പയ്യയാണ് പോക്സോ കേസിൽ അറസ്റ്റിലായത്. സമീപ എസ്റ്റേറ്റിൽ ജോലിചെയ്യുന്ന മധ്യപ്രദേശ് സ്വദേശികളുടെ മകളെയാണ് ഇയാൾ ഉപദ്രവിക്കാൻ ശ്രമിച്ചത്. കുട്ടിയുടെ മാതാപിതാക്കളുടെ  പരാതിയിലാണ് അറസ്റ്റ്. എസ്എച്ച്ഒ വിശാൽ ജോൺസൺ, എസ്‌ഐ കെ. ദിലീപ്കുമാർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്. കോടതിയിൽ ഹാജരാക്കി പ്രതിയെ റിമാൻഡുചെയ്തു.
 

Latest News