മൂവായിരം പവന്‍ സ്വര്‍ണത്തില്‍ അബ്ദുള്‍ കലാം

തൃശൂര്‍-ഇന്ത്യയുടെ സുവര്‍ണ പുരുഷന്‍ എ.പി.ജെ. അബ്ദുള്‍ കലാമിനെ സ്വര്‍ണത്തില്‍ തന്നെ ചിത്രമാക്കി ജ്വല്ലറി ശ്രദ്ധാകേന്ദ്രമായി. മുന്‍ രാഷ്ട്രപതി അബ്ദുള്‍ കലാമിന്റെ ചരമ വാര്‍ഷിക ദിനവുമായി ബന്ധപ്പെട്ടാണ് തൃശൂര്‍ ശക്തന്‍ മാര്‍ക്കറ്റിനടുത്ത് മിഷന്‍ ക്വാര്‍ട്ടേഴ്‌സ് റോഡിലുള്ള ടി.സി ഗോള്‍ഡ് ഉടമ ബിജു തെക്കിനിയത്തിന്റെയും സുഹൃത്ത് പ്രിന്‍സന്‍ അവിണിശേരിയുടെയും സഹകരണത്തോടെ സ്വര്‍ണാഭരണങ്ങള്‍  ഉപയോഗിച്ച് പത്തടി വലിപ്പത്തില്‍ സ്വര്‍ണചിത്രം നിര്‍മിച്ചത്.
 സ്വര്‍ണത്തിന്റെ വളയും മാലയും മോതിരവും പതക്കങ്ങളും കമ്മലും ചെയിനും ഒക്കെയായി   അഞ്ചുമണിക്കൂര്‍ സമയമെടുത്തു നിര്‍മാണത്തിന്. ടി.സി ഗോള്‍ഡ് സ്റ്റാഫുകളും  ക്യാമാറാമാന്‍ പ്രജീഷ് ട്രാന്‍സ് മാജിക് എന്നിവരും സഹായത്തിനുണ്ടായിരുന്നു.

 

Latest News