Sorry, you need to enable JavaScript to visit this website.

വനിതകൾക്ക് അപകീർത്തി: കുറ്റക്കാർക്കെതിരെ നടപടി

റിയാദ് - വിവാഹ പരസ്യങ്ങളിലൂടെ വനിതകളുടെ മാനത്തിന് ക്ഷതമേൽപിക്കുന്നത് പതിവാക്കിയ സാമൂഹികമാധ്യമ അക്കൗണ്ട് ഉടമകൾക്കെതിരെ നിയമ നടപടികൾ ആരംഭിച്ചതായി പബ്ലിക് പ്രോസിക്യൂഷൻ അറിയിച്ചു. വനിതകളുടെ മാനത്തിന് ക്ഷതമേൽപിക്കുകയും വിവാഹബന്ധത്തിന് അപകീർത്തിയുണ്ടാക്കുകയും ചെയ്യുന്ന നിലക്കുള്ള വിവാഹ പരസ്യങ്ങൾ പ്രസിദ്ധീകരിക്കുന്നത് പതിവാക്കിയ ഒരു കൂട്ടം സാമൂഹികമാധ്യമ അക്കൗണ്ട് ഉടമകൾക്കെതിരെയാണ് നടപടി. 
മതമൂല്യങ്ങൾക്കും പൊതുസംസ്‌കാരങ്ങൾക്കും നിരക്കാത്ത പരസ്യങ്ങൾ തയാറാക്കുകയും അയക്കുകയും പ്രചരിപ്പിക്കുകയും ചെയ്ത കേസിൽ അക്കൗണ്ട് ഉടമകളെ പബ്ലിക് പ്രോസിക്യൂഷനു കീഴിലെ സൈബർ ക്രൈം വിഭാഗം ചോദ്യം ചെയ്യാൻ തുടങ്ങിയിട്ടുണ്ടെന്നും പബ്ലിക് പ്രോസിക്യൂഷൻ പറഞ്ഞു. മതമൂല്യങ്ങളെയും പൊതുധാർമികതയെയും ബാധിക്കുന്ന ഉള്ളടക്കങ്ങൾ, വെർച്വൽ ചിത്രങ്ങൾ, വിവരണങ്ങൾ എന്നിവ അടങ്ങിയ വിവാഹ പരസ്യങ്ങൾ വ്യത്യസ്ത സാമൂഹികമാധ്യമങ്ങളിലെ ഒരു കൂട്ടം അക്കൗണ്ടുകൾ വഴി പ്രചരിക്കുന്നതായി പബ്ലിക് പ്രോസിക്യൂഷൻ കണ്ടെത്തുകയായിരുന്നു. 

Latest News