ബസവരാജ് ബൊമ്മൈ കര്‍ണാട മുഖ്യമന്ത്രിയാകും

ബെംഗളുരു- ബി എസ് യെദ്യൂരപ്പ രാജിവച്ച ഒഴിവിലേക്ക് പുതിയ കര്‍ണാടക മുഖ്യമന്ത്രിയായി ബിജെപി നേതാവ് ബസവരാജ് ബൊമ്മൈ എത്തും. ബിജെപി എംഎല്‍എമാരുടെ യോഗത്തില്‍ ബസവരാജിനെ പുതിയ നോതാവായി തെരഞ്ഞെടുത്തു. ബുധനാഴ്ച രാവിലെ 11 മണിക്ക് അദ്ദേഹം പുതിയ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. ശക്തനായ ലിംഗായത്ത് നേതാവ് കൂടിയായ ബൊമ്മൈ യെദ്യൂരപ്പയുടെ അടുപ്പക്കാരനുമാണ്. കര്‍ണാടക മുന്‍ മുഖ്യമന്ത്രിയുടെ ജനതാദള്‍ നേതാവുമായ എസ് ആര്‍ ബൊമ്മൈയുടെ മകനാണ് ബസവരാജ്. 2008ലാണ് ബസവരാജ് ജനതാദള്‍ വിട്ട് ബിജെപിയിലെത്തിയത്. ഈ പദവി ഒരിക്കലും പ്രതീക്ഷിച്ചതല്ലെന്ന് അദ്ദേഹം പ്രതികരിച്ചു. ബെംഗളുരുവില്‍ നടന്ന ബിജെപി എംഎല്‍എമാരുടെ യോഗത്തില്‍ കേന്ദ്ര നിരീക്ഷകരായി ധര്‍മേന്ദ്ര പ്രധാനും ജി കിഷന്‍ റെഡ്ഡിയും പങ്കെടുത്തു.
 

Latest News