മാനന്തവാടി-കോവിഡ് പ്രതിരോധത്തിനുള്ള വാക്‌സിന്‍ രണ്ടാം ഡോസ് സ്വീകരിക്കാനെത്തിയ വ്യക്തിക്കു വീണ്ടും ആദ്യ ഡോസ് നല്‍കി. കണിയാരം പാലാക്കുളി തെക്കേക്കര മാനുവല്‍ മത്തായിക്കാണ്(59) ദുരനുഭവം.
കുറുക്കന്‍മൂല പ്രാഥമികാരോഗ്യകേന്ദ്രത്തില്‍നിന്നാണ് മാനുവല്‍ ആദ്യ ഡോസ് സ്വീകരിച്ചത്. കഴിഞ്ഞ ദിവസം കണിയാരത്തു ക്യാമ്പില്‍ രണ്ടാം ഡോസ് സ്വീകരിക്കാനെത്തിയപ്പോഴാണ് ആദ്യ ഡോസ് വീണ്ടും കുത്തിവച്ചത്. കുത്തിവെപ്പിന്റെ സര്‍ട്ടിഫിക്കറ്റ് ഡൗണ്‍ലോഡ് ചെയ്യുന്നതിനിടെയാണ് പിശക് മനസ്സിലായത്. വിഷയത്തില്‍ ഡി.എം.ഒ ഉള്‍പ്പെടെ ആരോഗ്യവകുപ്പധികൃതര്‍ക്കു പരാതി നല്‍കുമെന്നു മാനുവല്‍ പറഞ്ഞു.