തവക്കൽനയിൽ ഇമ്യൂൺ ആക്കാനാകാതെ  ബ്ലോക്കായവർക്ക് ആശ്വാസ വാർത്തയുമായി മലയാളി

റിയാദ്-  സൗദിയിൽ കോവിഡ് വാക്‌സിനേഷൻ സർട്ടിഫിക്കറ്റ് അപ്്‌ലോഡ് ചെയ്യുന്നതിനിടെ മിനിസ്ട്രി ഓഫ് ഹെൽത്ത് (എം.ഒ.എച്ച്) സൈറ്റ് ബ്ലോക്കായവർക്ക് ആശ്വാസ വാർത്തയുമായി മലയാളി. റിയാദിലെ ആരോഗ്യവകുപ്പിന്റെ ഡിജിറ്റൽ സിറ്റിയിലെ ഓഫീസിൽ നേരിട്ടെത്തി കോവിഡ് വാക്‌സിൻ സർട്ടിഫിക്കറ്റ് സമർപ്പിച്ച് തവക്കൽനയിൽ ഇമ്യൂൺ ആയതിന്റെ വിവരമാണ് മലയാളി പങ്കുവെച്ചത്. കോഴിക്കോട് കൊടുവള്ളി സ്വദേശി അബ്ദുൽ മജീദ് പൂളക്കാടിയാണ് ഇക്കാര്യം ഫെയ്‌സ്ബുക്ക് ലൈവിലൂടെ അറിയിച്ചത്. ഖത്തറിലുള്ള വ്യക്തിയുടെ തവൽക്കനയിലാണ് ഇമ്യൂൺ സ്റ്റാറ്റസുമായി എത്തിയത്. നിരവധി മലയാളികൾ സമാനമായ ആവശ്യവുമായി ഇവിടെ എത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. നൂറു കണക്കിന് മലയാളികളാണ് എം.ഒ.എച്ച് സൈറ്റിൽ വിവരങ്ങൾ അപ്്‌ലോഡ് ചെയ്യാനാകാതെ പ്രതിസന്ധിയിലായത്.
 

Latest News