ജെ.ഇ.ഇ 2021 അഡ്വാന്‍സ്ഡ് പരീക്ഷ ഒക്ടോബര്‍ മൂന്നിന്

ന്യൂദല്‍ഹി- ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജി (ഐ.ഐ.ടി) പ്രവേശനത്തിനായുള്ള ജോയിന്റ് എന്‍ട്രന്‍സ് എക്‌സാം അഡ്വാന്‍സ്ഡ് (ജെ.ഇ.ഇ അഡ്വാന്‍സ്ഡ്) പരീക്ഷ ഒക്ടോബര്‍ മൂന്നിനു നടത്താന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചു.
ഉന്നത വിദ്യാഭ്യാസ വകുപ്പും ഐ.ഐ.ടികളും കൂടിയാലോചിച്ചാണ് തീയതി തീരുമാനിച്ചത്. കോവിഡ് നിബന്ധനകള്‍ പാലിച്ചുകൊണ്ടായിയിരിക്കും പരീക്ഷ നടത്തുകയെന്ന് വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ അറിയിച്ചു.
ജെ.ഇ.ഇ അഡ്വാന്‍സ്ഡ് പരീക്ഷ ജൂലൈ മൂന്നിനാണ് നടത്താനാണ് തീരുമാനിച്ചിരുന്നതെങ്കിലും കോവിഡ് രണ്ടാം തരംഗം വ്യാപിച്ചതിനെ തുടര്‍ന്ന് ജെ.ഇ.ഇ മെയിന്‍ പരീക്ഷ നീട്ടിവെക്കേണ്ടി വന്നു. ഇതാണ് അഡ്വാന്‍സ്ഡ് പരീക്ഷയും നീട്ടിവെക്കാന്‍ കാരണം.

 

Latest News