Sorry, you need to enable JavaScript to visit this website.

നീറ്റ് പരീക്ഷാ കേന്ദ്രം സൗദിയിൽ  വേണം-ഡോ: സിദ്ദീഖ് അഹമ്മദ് 

റിയാദ്-നീറ്റ് യുജി 2021 പരീക്ഷയ്ക്ക് സൗദി അറേബ്യയിൽ കേന്ദ്രം അനുവദിക്കണമെന്ന് പ്രമുഖ വ്യവസായിയും കേന്ദ്ര  സർക്കാരിന്റെ 2021ലെ പ്രവാസി ഭാരതീയ സമ്മാൻ അവാർഡ് ജേതാവും ഇറാം ഗ്രൂപ്പ് ചെയർമാനും മാനേജിംഗ് ഡയരക്ടറുമായ ഡോ: സിദ്ദീഖ് അഹമ്മദ് ആവശ്യപ്പെട്ടു. ഗൾഫ് രാജ്യങ്ങളിൽ ഏറ്റവും കൂടുതൽ ഇന്ത്യക്കാരുള്ള സൗദി അറേബ്യയിൽ പരീക്ഷാ കേന്ദ്രം അനുവദിക്കുന്നത് ആയിരക്കണക്കിന് വിദ്യാർഥികൾക്ക് അനുഗ്രഹമാവുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. കോവിഡ് 19 വ്യാപിച്ചതിനെ തുടർന്ന് യാത്രാ നിയന്ത്രണങ്ങളേർപ്പെടുത്തിയ ഇപ്പോഴത്തെ പ്രത്യേക സാഹചര്യത്തിൽ വിമാനത്തിൽ നാട്ടിലേക്ക് യാത്ര ചെയ്ത് പരീക്ഷയ്ക്ക് ഹാജരാവുകയെയെന്നത് പ്രായോഗികമല്ലെന്നും അദ്ദേഹം എടുത്തു പറഞ്ഞു. ഇതു സംബന്ധിച്ച നിവേദനം ഡോ: സിദ്ദീഖ് അഹമ്മദ് ന്യൂദൽഹിയിൽ കേന്ദ്ര വിദേശ കാര്യ മന്ത്രി ധർമേന്ദ്ര പ്രധാനും സൗദി അറേബ്യയിലെ ഇന്ത്യൻ അംബാസഡർ ഡോ: ഔസാഫ് സഈദിനും സമർപ്പിച്ചു.  
 

Latest News