സൗദി പ്രവാസികളുടെ ശ്രദ്ധക്ക്; സഹായം വാഗ്ദാനം ചെയ്ത് തട്ടിപ്പ്

ജിദ്ദ- ഇന്ത്യന്‍ എംബിസിയുടേയും കോണ്‍സുലേറ്റിന്റേയും പ്രതിനിധികളെന്ന് പരിചയപ്പെടുത്തി സഹായം വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തുന്നവരെ സൂക്ഷിക്കാന്‍ കോണ്‍സുലേറ്റ് അധികൃതര്‍ സൗദി പ്രവാസികള്‍ക്ക് മുന്നറിയിപ്പ് നല്‍കി.
നയതന്ത്ര കാര്യാലയങ്ങളുടെ പ്രതിനിധികളാണെന്ന് പരിചയപ്പെടുത്തി സോഷ്യല്‍ മീഡിയകള്‍ വഴിയാണ് ഇരകളെ വല വീശുന്നത്.
ഇത്തരം അക്കൗണ്ടുകള്‍ക്ക് കോണ്‍സുലേറ്റുമായോ ഇന്ത്യന്‍ എംബിയുമായോ ബന്ധമില്ല.

സംശയങ്ങള്‍ക്ക് എംബസിയുടേയും കോണ്‍സുലേറ്റിന്റേയും ട്വിറ്റര്‍ അക്കൗണ്ടുകള്‍ വഴി നേരിട്ട് ഉന്നയിക്കണം. ഉദ്യോഗസ്ഥരെന്നും പ്രതിനിധികളെന്നും പരിചയപ്പെടുത്തുന്നവര്‍ക്ക് വ്യക്തിഗത വിവരങ്ങള്‍ കൈമാറരുതെന്നും കോണ്‍ലേറ്റ് അറിയിച്ചു.

 

Latest News