Sorry, you need to enable JavaScript to visit this website.

മുംബൈയും ദല്‍ഹിയും കോവിഡ് മുക്തം, വിമാന  സര്‍വീസ് തുടങ്ങിക്കൂടെയെന്ന് ബ്രിട്ടനോട് ഇന്ത്യ 

ലണ്ടന്‍- കോവിഡ് വ്യാപനം കണക്കിലെടുത്തു ഏര്‍പ്പെടുത്തിയ യാത്രാ നിരോധനം പുനഃപരിശോധിക്കാന്‍ ബ്രിട്ടനോട്  ഇന്ത്യ. ഇന്ത്യയെ റെഡ് ലിസ്റ്റില്‍പ്പെടുത്തിയതോടെ രണ്ടു ഡോസ് വാക്കിനെടുത്തവര്‍ക്കു പോലും പത്തു ദിവസം ഹോട്ടല്‍ ക്വറന്റൈന്‍ വേണ്ട സ്ഥിതിയാണ്. ആംബര്‍ ലിസ്റ്റിലായാല്‍ ഇത് പരിഹരിക്കപ്പെടും. നിലവിലുള്ള യാത്രാ നിരോധനം പ്രവാസികളുടെ വരവും പോക്കും പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. ഇതിനുള്ള പരിഹാരമായാണ് നിലവിലുള്ള യാത്രാ നിരോധനം പുനഃപരിശോധിക്കാന്‍ യുകെയോട് ഇന്ത്യ ആവശ്യപ്പെട്ടത്.
ഇന്ത്യയിലെ അവസ്ഥയെക്കുറിച്ച് ബ്രിട്ടീഷ് വിദേശകാര്യ കാര്യാലയത്തെ അറിയിച്ചിട്ടുണ്ടെന്ന് ഇന്ത്യന്‍ വിദേശകാര്യ സെക്രട്ടറി ഹര്‍ഷ് വര്‍ധന്‍ ശ്രിംഗ്ല പറഞ്ഞു. ഇന്ത്യയില്‍ നിന്നുള്ള യാത്രാ വിലക്ക് അവലോകനം ചെയ്യാന്‍ യുകെയെ പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യത്തിലാണ് ഇന്ത്യ. ഈ സമയത്ത് പല ഇന്ത്യന്‍ നഗരങ്ങളും കോവിഡില്‍ നിന്ന് മുക്തമാണെന്ന് ശ്രിംഗ്ല പറഞ്ഞു. രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി വിദേശകാര്യമന്ത്രി ബ്രിട്ടനിലെത്തിയിട്ടുണ്ട്.ദല്‍ഹി, മുംബൈ തുടങ്ങിയ നഗരങ്ങള്‍ പ്രായോഗികമായി കോവിഡ് രഹിതമാണെന്നും മൂന്നാം തരംഗം ഒഴിവാക്കാന്‍ രാജ്യം എല്ലാ നടപടികളും സ്വീകരിക്കുന്നുണ്ടെന്നും വിദേശകാര്യ സെക്രട്ടറി  സന്ദര്‍ശന വേളയില്‍ പരാമര്‍ശിച്ചു.
ഇന്ത്യയില്‍ നിന്നുള്ള സന്ദര്‍ശകരെ ഫ്രാന്‍സ് സ്വീകരിച്ചു തുടങ്ങിയിട്ടുണ്ടെന്നും പൂര്‍ണമായും വാക്‌സിനേഷന്‍ നല്‍കിയ യാത്രക്കാര്‍ക്ക് തടസമില്ലാതെ പോകാനാവുമെന്നും വിദേശകാര്യ സെക്രട്ടറി രാജ്യത്തെ യുകെ ഉദ്യോഗസ്ഥരെ അറിയിച്ചു. യുഎസും യാത്രയുടെ കാര്യത്തില്‍ ഇന്ത്യയെ അപ്‌ഗ്രേഡുചെയ്തു. ഇന്ത്യയില്‍ അണുബാധകളുടെ എണ്ണം കുറയുന്ന സാഹചര്യത്തില്‍ അടുത്ത അവലോകനത്തില്‍ ബ്രിട്ടനിലേക്കുള്ള യാത്രയ്ക്ക് പച്ചക്കൊടി കിട്ടുമെന്നാണ് പ്രതീക്ഷ.കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ദല്‍ഹിയില്‍ 66 പുതിയ കോവിഡ് കേസുകളും മുംബൈയില്‍ 413 പുതിയ കേസുകളും മാത്രമാണ് റിപ്പോര്‍ട്ട് ചെയ്തത്.  ഭയാനകമായ രണ്ടാം തരംഗത്തിനുശേഷം ഇന്ത്യ അണുബാധയുടെ ഭീഷണിയില്‍ നിന്ന് പുറത്തു കടക്കുകയാണ്.

Latest News