ഇഖാമ കാലാവധി അവസാനിച്ച് മൂന്നു ദിവസം കഴിഞ്ഞാൽ പിഴ ഈടാക്കും-ജവാസാത്ത്

റിയാദ്- സൗദിയിൽ ഇഖാമ കാലാവധി അവസാനിച്ച് മൂന്നു ദിവസം കഴിഞ്ഞിട്ടും പുതുക്കിയില്ലെങ്കിൽ പിഴ ഇടാക്കുമെന്ന് ജവാസാത്ത് ആവർത്തിച്ചു. ഇതു സംബന്ധിച്ച് ഒരാളുടെ ചോദ്യത്തിനുള്ള മറുപടിയിലാണ് ജവാസാത്ത് ഇക്കാര്യം വ്യക്തമാക്കിയത്. ഇഖാമ കാലാവധി അവസാനിച്ചാൽ എന്നു മുതലാണ് പിഴ ഈടാക്കി തുടങ്ങുക എന്ന ചോദ്യത്തിന് മൂന്നു ദിവസത്തിന് ശേഷം പിഴ ഈടാക്കുമെന്ന് ജവാസാത്ത് ട്വീറ്റ് ചെയ്തു.
 

Latest News